പത്തനംതിട്ട: ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
വിനോദ് ഇളകൊള്ളൂർ അധ്യക്ഷത വഹിച്ചു. പടയണി ആചാര്യൻ പ്രഫ.കടമ്മനിട്ട വാസുദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി.
ഉണ്ണികൃഷ്ണൻ പൂഴിക്കാട്, നാടകക്കാരൻ മനോജ് സുനി, അനിൽ വള്ളിക്കോട്, സി.എസ്.മണിലാൽ, ഡോ. മോൻസി വി.ജോണ്, പ്രിയത രതീഷ്, സജയൻ ഓമല്ലൂർ, പ്രീത് ചന്ദനപ്പള്ളി, മിനി കോട്ടൂരേത്ത്, രാജേഷ് ഓമല്ലൂർ, ഡോ.പി.ആർ. സുജിത്ത്, സന്ദീപ് പുലിത്തിട്ട, കെ.ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വിനോദ് ഇളകൊള്ളൂർ - പ്രസിഡന്റ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, അനിൽ വള്ളിക്കോട് , കെ.ഇന്ദുലേഖ - വൈസ് പ്രസിഡന്റുമാർ, നാടകക്കാരൻ മനോജ് സുനി - സെക്രട്ടറി, രാജേഷ് ഓമല്ലൂർ - ജോയിന്റ് സെക്രട്ടറി, സി.എസ്. മണിലാൽ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.