വാദമുഖങ്ങൾ നിരത്തിയും ഖണ്ഡിച്ചും മുന്നണി നേതാക്കൾ
Tuesday, January 19, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡാ​ന​ന്ത​ര കേ​ര​ള​ത്തി​നാ​യു​ള​ള പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ൻ ആ​സൂ​ത്ര​ണ​ബോ​ർ​ഡം​ഗ​വും കെഎ​സ്എ​ഫ്ഇ ചെ​യ​ർ​മാ​നു​മാ​യ പീ​ലി​പ്പോ​സ് തോ​മ​സ്. ജ​ന​ത്തി​ന്‍റെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള​തെ​ന്ന് കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ബ​ജ​റ്റ് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.‌
വി​ഭ​വ​ശേ​ഷി ശോ​ഷി​ച്ച​തോ​ടെ സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലാ​ത്ത കാ​ല​മാ​ണ് സം​ജാ​ത​മാ​കു​ന്ന​തെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഭൂ​നി​കു​തി, മ​ദ്യം എ​ന്നി​വ​യി​ൽ നി​ന്നും മാ​ത്ര​മാ​ണ് വ​രു​മാ​നം കി​ട്ടു​ന്ന​ത്. ഈ ​പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും പു​ത്ത​ൻ കാ​ഴ്ച​പ്പാ​ടു​ക​ൾ ബ​ജ​റ്റി​ലു​ണ്ട്.
പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ​സ​ങ്ക​ല്പ​ങ്ങ​ളു​ടെ പൊ​ളി​ച്ചെ​ഴു​ത്താ​ണ് നി​ല​വി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ന്യൂ ​നോ​ർ​മ​ൽ കാ​ല​ഘ​ട്ട​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ധ​ന​മ​ന്ത്രി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വീ​ട്ടി​ലി​രു​ന്ന് ജോ​ലി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വു​മു​ൾ​പ്പെ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പി​ന്തു​ട​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ബ​ജ​റ്റി​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ വീ​ട്ടി​ലും ലാ​പ്ടോ​പ്പെ​ന്ന ആ​ശ​യ​വും മി​ക​ച്ച​താ​ണ്.
കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല​യും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള​ള നീ​ക്ക​വും ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ട്ടു​ല​ക്ഷം പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ‌
സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത് മു​ൻ​നി​ർ​ത്തി ഒ​ട്ടേ​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ബ​ജ​റ്റി​ലു​ള​ള​തെ​ന്ന് പി. ​മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു. അ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പു​തി​യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന ധ​ന​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല.
പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളും വ​രു​മാ​ന​വും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ത​ട്ടി​പ്പ് ബോ​ധ്യ​മാ​കും. ക​ട​ബാ​ധ്യ​ത ഇ​ര​ട്ടി​ച്ചു. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പൊ​ള​ള​യാ​ണ്. ഏ​റ്റെ​ടു​ത്തു ന​ട​ത്താ​നാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത കു​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മാ​ണ് ഇ​തി​ലു​ള്ള​ത്. കം​പ്യൂ​ട്ട​റി​നെ​തി​രെ സ​മ​രം ചെ​യ്ത​വ​ർ ഇ​പ്പോ​ൾ എ​ല്ലാ വീ​ട്ടി​ലും ഓ​രോ ലാ​പ്ടോ​പ്പ് എ​ന്ന ആ​ശ​യം ത​ന്നെ മു​ന്നോ​ട്ടു​വ​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.
യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച ന്യാ​യ് പ​ദ്ധ​തി​യു​ടെ സ​ങ്ക​ല്പ​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഒ​രു​ത​ര​ത്തി​ലും യോ​ജി​ക്കു​ന്ന​ത​ല്ല. ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ മേന്മ ന​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​നാ​കി​ല്ല. 10 വ​ർ​ഷം മു​ന്പ് സം​സ്ഥാ​ന​ത്തു ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം 15 ല​ക്ഷം ആ​യി​രു​ന്നു. അ​ത് അ​ഞ്ചു​കൊ​ല്ലം കൊ​ണ്ട് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​രം വി​ട്ടൊ​ഴി​യു​ന്പോ​ൾ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം 48.6 ല​ക്ഷ​മാ​യി. ഇ​ന്നി​പ്പോ​ൾ 55 ല​ക്ഷ​മാ​ണ്. ര​ണ്ടു ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​രെ ഒ​ഴി​വാ​ക്കി ഒ​റ്റ​പെ​ൻ​ഷ​നാ​ക്കി​യി​രി​ക്കു​ക​യു​മാ​ണ്. ‌

‌ജി​ല്ല​യ്ക്ക് എ​ന്തു​കി​ട്ടി ‌‌

പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു കി​ഫ്ബി​യും ബ​ജ​റ്റി​ലു​മാ​യി പ​ണം നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാം സ്വ​പ്ന പ​ദ്ധ​തി​ക​ളാ​ണെ​ന്നാ​യി പി. ​മോ​ഹ​ൻ​രാ​ജ്.‌
കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ പ​ല പ​ദ്ധ​തി​ക​ൾ​ക്കും കാ​ര്യ​മാ​യ തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് ര​ണ്ടാം​ഘ​ട്ട​ത്തി​നു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന ബ​ജ​റ്റ് വി​ഹി​തം അ​ഞ്ച് കോ​ടി രൂ​പ​യാ​ണ്. ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ലേ​ക്ക് 15 ല​ക്ഷ​വും. മെ​ഡി​ക്ക​ൽ കോ​ള​ജ് ര​ണ്ടാം​ഘ​ട്ട​ത്തി​ലെ പ​ണം കി​ഫ്ബി മു​ഖേ​ന​യു​ള്ള​താ​യ​തി​നാ​ൽ അ​തി​ന് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​റി​യാ​മെ​ങ്കി​ൽ അ​തി​ന്‍റെ തു​ട​ർ വി​ക​സ​ന​ത്തി​നു ഫ​ണ്ട് ക​ണ്ടെ​ത്താ​നും ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും ഫ​ണ്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​ത്തി​നും കി​ഫ്ബി മു​ഖേ​ന ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പീ​ലി​പ്പോ​സി​ന്‍റെ മ​റു​പ​ടി. അ​ബാ​ൻ ജം​ഗ്ഷ​നി​ലെ മേ​ൽ​പാ​ലം, ടി​കെ റോ​ഡി​ലെ വാ​ര്യാ​പു​രം തു​ര​ങ്ക​പാ​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ബ​ജ​റ്റി​ൽ ഒ​ന്നും​ക​ണ്ടി​ല്ലെ​ന്ന മോ​ഹ​ൻ​രാ​ജി​ന്‍റെ ആ​രോ​പ​ണ​ത്തി​നും കി​ഫ്ബി മു​ഖേ​ന​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ബ​ജ​റ്റി​ലു​ണ്ടാ​കി​ല്ലെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ബ​ജ​റ്റി​ലൂ​ടെ വ​ൻ​തു​ക​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ് പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​ർ ന​ൽ​കി​യി​ട്ടു​ള്ള ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണി​ത്. എ​ന്നാ​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലെ യാ​ഥാ​ർ​ഥ്യം മ​റ്റൊ​ന്നാ​ണെ​ന്ന് മോ​ഹ​ൻ​രാ​ജ് തി​രി​ച്ച​ടി​ച്ചു. ‌

‌റ​ബ​ർ ത​റ​വി​ല പ്ര​ഖ്യാ​പ​നം ‌

‌ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ള​യാ​യ റ​ബ​റി​നെ സം​ബ​ന്ധി​ച്ച ച​ർ​ച്ച സം​വാ​ദ​ത്തെ ചൂ​ടു​പി​ടി​പ്പി​ച്ചു. റ​ബ​റി​ന് കി​ലോ​ഗ്രാ​മി​ന് 170 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച​ത് നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി പീ​ലി​പ്പോ​സ് തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ റ​ബ​ർ ബോ​ർ​ഡ് ആ​റു​വ​ർ​ഷം മു​ന്പ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടു പ്ര​കാ​രം ഉ​ത്പാ​ന​ദ​ച്ചെ​ല​വ് ഒ​രു കി​ലോ​ഗ്രാ​മി​ന് 170 രൂ​പ​യാ​ണ്. ഇ​പ്പോ​ൾ 170 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്പോ​ഴും ഈ ​റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ണ്ടാ​യി​രു​ന്നി​ല്ലേ​യെ​ന്നാ​യി പീ​ലി​പ്പോ​സ് തോ​മ​സ്. അ​ന്ന് കി​ലോ​ഗ്രാ​മി​ന് 150 രൂ​പ​യാ​ണ് യു​ഡി​എ​ഫ് നി​ശ്ച​യി​ച്ച​ത്. യു​ഡി​എ​ഫ് അ​ധി​കാ​രം വി​ട്ടൊ​ഴി​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി കി​ട്ടു​ന്നി​ല്ലെ​ന്നും അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഇ​പ്പോ​ഴാ​ണ് ത​റ​വി​ല പു​തു​ക്കി​യ​തെ​ന്നും മോ​ഹ​ൻ​രാ​ജ് കു​റ്റ​പ്പെ​ടു​ത്തി.‌
ജി​ല്ല​യ്ക്കു പ്ര​ഖ്യാ​പി​ച്ച റ​ബ​ർ​പാ​ർ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും ബ​ജ​റ്റി​ൽ ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്. മ​ണ​ക്ക​യ​ത്തെ 250 ഏ​ക്ക​ർ റ​ബ​ർ​തോ​ട്ട​മാ​ണ് റ​ബ​ർ പാ​ർ​ക്കെ​ന്ന് പ​ത്ത​നം​തി​ട്ട​ക്കാ​ർ​ക്ക് ഇ​തി​നോ​ട​കം വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് മോ​ഹ​ൻ​രാ​ജ്. ഏ​റ്റെ​ടു​ക്കു​ന്ന പ​ദ്ധ​തി​ക​ൾ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ ്സ​ർ​ക്കാ​ർ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സും പ​റ​ഞ്ഞു.പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ പ്ര​സം​ഗി​ച്ചു. ‌