തി​രു​വ​ല്ല താ​ലൂ​ക്ക് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത് 19 പ​രാ​തി​ക​ള്‍ ‌‌
Tuesday, January 19, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ തി​രു​വ​ല്ല താ​ലൂ​ക്ക്ത​ല ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച 19 പ​രാ​തി​ക​ളി​ല്‍ ഒ​ന്പ​തെ​ണ്ണം പ​രി​ഹ​രി​ച്ചു. ബാ​ക്കി​യു​ള​ള കോ​ട​തി കേ​സ് ഒ​ഴി​കെ​യു​ള്ള പ​രി​ഹ​രി​ക്കാ​നാ​കു​ന്ന​വ​യ്ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ഹാ​ര​മാ​കും.
റേ​ഷ​ന്‍ കാ​ര്‍​ഡ് ബി​പി​എ​ല്‍ ആ​ക്കു​ന്ന​തി​നു​ള​ള അ​പേ​ക്ഷ, വ​സ്തു, വ​ഴി ത​ര്‍​ക്ക​ങ്ങ​ള്‍, ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്, വീ​ട് വെ​ള്ളം ക​യ​റി​യ​ത് സം​ബ​ന്ധി​ച്ച് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണ​ന​യ്ക്കു ല​ഭ്യ​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യാ​ണ് അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ‌
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മു​ന്‍​കൂ​ട്ടി പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കാ​ണ് ഓ​ണ്‍​ലൈ​നാ​യി അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​എ​സ്. ജ​യ​ശ്രീ, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ എം.​ടി. ജെ​യിം​സ്, ഐ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ്, ക്ലാ​ര്‍​ക്ക് ദി​നേ​ശ് കു​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ക്ഷ​യ സം​രം​ഭ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌