ഗാ​ന്ധി​ജി​യു​ടെ ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് 84 വ​യ​സ്, സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി മീ​നീ​ക്ഷി​യ​മ്മ
Tuesday, January 19, 2021 10:36 PM IST
കോ​ഴ​ഞ്ചേ​രി: 84 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ സ്വ​ന്തം നാ​ട്ടി​ൽ നേ​രി​ൽ​ക​ണ്ട സ്മ​ര​ണ​ക​ൾ ഇ​ന്നും മ​ന​സി​ൽ മാ​യാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് മീ​നാ​ക്ഷി​യ​മ്മ.
ഗാ​ന്ധി​യു​ടെ ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് 84 വ​യ​സു പി​ന്നി​ടു​ക​യാ​ണ്. അന്ന് 13 കാ​രി​യാ​യി​രു​ന്ന മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് ഇ​ന്ന് പ്രാ​യം 96. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും മ​ഹാ​ത്മാ​വി​ന്‍റെ സ​ന്ദ​ർ​ശ​ന വി​ശേ​ഷം പ​ങ്കു​വ​യ്ക്കു​ന്പോ​ൾ പ​ഴ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​വേ​ശം മീ​നാ​ക്ഷി​യ​മ്മ​യ്ക്കു തി​രി​കെ കി​ട്ടു​ന്നു​ണ്ട്. ‌
ഇ​ല​ന്തൂ​ർ ഉ​ട​യ​ൻ​കാ​വി​ൽ കെ. ​മീ​നാ​ക്ഷി​യ​മ്മ മ​ല​യാ​ളം ഫി​ഫ്ത്ത് ഫോ​മി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ്ഗാ​ന്ധി​ജി​യെ കാ​ണു​ന്ന​ത്.‌
1937 ജ​നു​വ​രി 20 നാ​ണ് സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി​ജി ഇ​ല​ന്തൂ​രി​ലെ​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ക്കാ​ല​ത്ത് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് കു​ന്പ​ഴ പ്ര​വൃ​ത്തി പ​ള്ളി​ക്കൂ​ടം എ​ന്ന പേ​രി​ലാ​യി​രു​ന്നു. അ​വി​ടെ​യാ​ണ് മീ​നാ​ക്ഷി​യ​മ്മ പ​ഠി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള പെ​രു​വേ​ലി പു​ര​യി​ട​ത്തി​ലാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗ വേ​ദി.
ഗാ​ന്ധി​ജി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം കേ​ൾ​ക്കു​ന്ന​തി​നും വേ​ണ്ടി സ്കൂ​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ​ത്ത​ണ​മെ​ന്ന് മു​ഖ്യ സം​ഘാ​ട​ക​നാ​യി​രു​ന്ന പ്ര​മു​ഖ ഗാ​ന്ധി​യ​ൻ കു​മാ​ർ​ജി ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗാ​ന്ധി​ജി​യെ കാ​ണാ​ൻ പോ​യ​ത്. ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​ന​ത്തോ​ടു​കൂ​ടി ജാ​ഥ​യാ​യാ​ണ് പോ​യ​തെ​ന്നും ഒ​രു ക​റു​ത്ത കാ​റി​ലാ​ണ് ഗാ​ന്ധി​ജി എ​ത്തി​യ​തെ​ന്നും മീ​നാ​ക്ഷി​യ​മ്മ ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു.
ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗം കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ക്ക് ബ്രി​ട്ടീ​ഷു​കാ​രി​ൽ നി​ന്നും സ്വാ​ത​ന്ത്ര്യം ല​ഭി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​ശ​യ​മെ​ന്ന് പ​രി​ഭാ​ഷ ന​ട​ത്തി​യ കു​മാ​ർ​ജി പ​റ​ഞ്ഞു​ത​ന്നു. ‌
ഖാ​ദി പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന വി​ശാ​ര​ദ് ടി.​കെ. ക​രു​ണാ​ക​ര​ൻ നാ​യ​രെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ മീ​നാ​ക്ഷി​യ​മ്മ ഖാ​ദി- സ​ർ​വോ​ദ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ പു​തി​യ ത​ല​മു​റ ഈ​ശ്വ​ര വി​ശ്വാ​സ​ത്തി​ലും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളി​ലും ജീ​വി​ക്ക​ണ​മെ​ന്നാ​ണ് ന​വ​തി പി​ന്നി​ട്ട മീ​നാ​ക്ഷി​യ​മ്മ ഉ​പ​ദേ​ശി​ക്കാ​റു​ള്ള​ത്. ‌

‌ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശ​നം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം

1937 ജ​നു​വ​രി 20 നാ​ണ് ഗാ​ന്ധി​ജി ഇ​ല​ന്തൂ​രി​ലെ​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ൽ രാ​ജ്യം നി​ൽ​ക്കു​ന്ന കാ​ല​ത്ത് അ​ഞ്ചു ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം കേ​ര​ളം സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​ത്. ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യും വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​നു​മാ​യി​രു​ന്ന കു​മാ​ർ​ജി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഗാ​ന്ധി​ജി ഇ​ല​ന്തൂ​രി​ലെ​ത്തു​ന്ന​ത്.
സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു കു​മാ​ർ​ജി (കെ ​കു​മാ​ർ). ഗാ​ന്ധി​ജി​യു​ടെ കേ​ര​ള പ​ര്യ​ട​ന വേ​ള​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ർ​ജ്ജ​മ ചെ​യ്തി​രു​ന്ന​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം ത​വ​ണ ഗാ​ന്ധി​ജി​യു​ടെ തി​രു​വി​താം​കൂ​ർ പ​ര്യ​ട​ന​ത്തി​ന്‍റെ ചു​മ​ത​ല​യും കു​മാ​ർ​ജി​ക്കു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​വ​ർ​ത്ത​ന​വും ബ​ന്ധ​വു​മാ​ണ് ഗാ​ന്ധി​ജി​യെ ജ​ന്മ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്. ഖാ​ദി പ്ര​സ്ഥാ​നം മ​ധ്യ​തി​രു​വി​താം​കൂ​റി​ലാ​രം​ഭി​ച്ച​തും ഇ​ല​ന്തൂ​രി​ലാ​ണ്. 1941-ൽ ​മ​ഹാ​ത്മ ഖാ​ദി ആ​ശ്ര​മ​ത്തി​ന് ഖ​ദ​ർ​ദാ​സ് പി.​പി. ഗോ​പാ​ല​പി​ള്ള തു​ട​ക്കം കു​റി​ച്ച​തും ഇ​ല​ന്തൂ​ർ മ​ണ്ണി​ൽ തു​ണ്ടു​പ​റ​ന്പി​ൽ പു​ര​യി​ട​ത്തി​ലാ​യി​രു​ന്നു. അ​ന്നാ​രം​ഭി​ച്ച സം​ഘ​മാ​ണ് ഇ​ന്ന​ത്തെ ഖാ​ദി ജി​ല്ല ഓ​ഫീ​സ്. കെ. ​കു​മാ​ർ, പി.​സി. ജോ​ർ​ജ്ജ്, എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ർ. ഗാ​ന്ധി​ജി​ക്ക് പു​റ​മെ ആ​ചാ​ര്യ വി​നോ​ബാ​വ, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, കെ. ​കേ​ള​പ്പ​ൻ, കു​ന്പ​ള​ത്ത് ശ​ങ്കു​പി​ള്ള തു​ട​ങ്ങി​യ ദേ​ശീ​യ സ​മ​ര​ത്തി​ന്‍റെ നാ​യ​ക​രും ഇ​ല​ന്തൂ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഗാ​ന്ധി​ജി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​വേ​ദി​യാ​യി​രു​ന്ന പെ​രു​വേ​ലി പു​ര​യി​ട​ത്തി​ൽ ഗാ​ന്ധി മ​ണ്ഡ​പ​വും സ്ഥാ​പി​ച്ചി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഇ​വി​ടെ സ​മീ​പ​കാ​ല​ത്ത് ഗാ​ന്ധി മ്യൂ​സി​യ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ‌