വ​നം​വ​കു​പ്പ് ഇ​ര​യോ​ടൊ​പ്പം ഓ​ടു​ന്ന വേ​ട്ട​ക്കാ​ര​ൻ: ഇ​ൻ​ഫാം
Wednesday, January 20, 2021 10:55 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​തീ​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് വ​നം മ​ന്ത്രി കെ. ​രാ​ജു ന​ൽ​കി​യ മ​റു​പ​ടി ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ഇ​ൻ​ഫാം.
ഒ​രു ഹെ​ക്ട​റി​ൽ 10 വീ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തി​നെ ജ​ന​വാ​സ​മേ​ഖ​ല​യാ​യി പ​രി​ഗ​ണി​ച്ച് അ​തീ​വ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും എ​ന്ന പ്ര​സ്താ​വ​ന ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം അ​നു​സ​രി​ച്ച് ഒ​രു വ്യ​ക്തി​ക്ക് 15 സ്റ്റാ​ൻ​ഡേ​ർ​ഡ് ഏ​ക്ക​ർ ഭൂ​മി കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്നി​രി​ക്കെ വ​ന്യ​ജീ​വി പ​ക്ഷി​സ​ങ്കേ​ത​ങ്ങ​ളോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ഒ​രു ഹെ​ക്ട​റി​ൽ 10 വീ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തി​നെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​ള​വ് ന​ൽ​കും എ​ന്നു പ​റ​യു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ക​ണ്ണി​ൽ പൊ​ടി​യി​ട്ട് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് ഇ​ര​യോ​ടൊ​പ്പം ഓ​ടു​ന്ന വേ​ട്ട​ക്കാ​ര​ന്‍റെ ന​യ​മാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ വ​ന​നി​യ​മ​ത്തി​ലു​ള്ള ഈ ​സ​മീ​പ​നം മാ​റ്റി വി​യ​ർ​പ്പൊ​ഴു​ക്കി അ​ന്നം വി​ള​ന്പു​ന്ന ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കേ​ണ്ട​താ​ണ്.
അ​തീ​വ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് എ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യും എ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് അ​വ​ർ അ​റി​യാ​തെ ബ​ഫ​ർ​സോ​ണ്‍ ഇ​റ​ക്കി​ക്കൊ​ണ്ടു വ​രു​ക​യു​മാ​ണ് വ​നം​വ​കു​പ്പ് ചെ​യ്യു​ന്ന​ത്. വി​ല​ത്ത​ക​ർ​ച്ച​കൊ​ണ്ടും വി​ള​നാ​ശം കൊ​ണ്ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം​കൊ​ണ്ടും ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​രോ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​യ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന് യോ​ജി​ച്ച​താ​വ​ണം എ​ന്ന് ഇ​ൻ​ഫാം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ ആ​കെ വി​സ്തൃ​തി​യു​ടെ 30 ശ​ത​മാ​ന​ത്തോ​ളം വ​നം ആ​ണെ​ന്നി​രി​ക്കെ വീ​ണ്ടും വ​നാ​തി​ർ​ത്തി റ​വ​ന്യു​ഭൂ​മി​യി​ലേ​ക്ക് നീ​ട്ടി കൊ​ണ്ടു​വ​രാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഈ ​നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ബ​ഫ​ർ സോ​ണ്‍ വ​നാ​തി​ർ​ത്തി ക​ട​ന്ന് ക​ർ​ഷ​ക​ന്‍റെ കൃ​ഷി​ഭൂ​മി​യി​ലോ കി​ട​പ്പാ​ട​ത്തി​ലോ എ​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ൻ​ഫാം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ, താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജെ​യിം​സ് വെ​ണ്‍​മാ​ന്ത​റ, ഫാ. ​റോ​ബി​ൻ പ​ട്ര​കാ​ല, ഫാ. ​ദീ​പു അ​ന​ന്ത​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​രി​ക്ക​മാ​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​സ് പി. ​മാ​ത്യു പ​തി​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ബോ​ച്ച​ൻ മു​ള​ങ്ങാ​ശേ​രി, ട്ര​ഷ​റ​ർ ജെ​യ്സ​ണ്‍ ചെം​ബ്ലാ​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നെ​ൽ​വി​ൻ സി. ​ജോ​യി, ജോ​സ് താ​ഴ​ത്തു​പീ​ടി​ക, സി​ജോ ത​ട്ടാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.