കത്തോലിക്കാ കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിച്ചു
Wednesday, January 20, 2021 10:55 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​ലെ നീ​​തി നി​​ഷേ​​ധ​​ത്തി​​നെ​​തി​​രേ ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​വ​​ർ​​ത്ത​​ക​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ ഉ​​പ​​വ​​സി​​ ച്ചു.

ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​ലെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന്യാ​​യ​​മാ​​യി വീ​​തി​​ച്ചു ന​​ൽ​​ക​​ണ​​മെ​​ന്ന് ഉ​​പ​​വാ​​സം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ലൂ​​ർ​​ദ് ഫെ​​റോ​​ന വി​​കാ​​രി ഫാ. ​​മോ​​ർ​​ലി കൈ​​ത​​പ്പ​​റ​​ന്പി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.​​അ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്ക് അ​​ർ​​ഹ​​രാ​​യി ഏ​​താ​​നും വ്യ​​ക്തി​​ക​​ളേ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളേ​​യും മാ​​ത്ര​​മാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ക്രി​​സ്ത്യ​​ൻ സ​​മു​​ദാ​​യ​​ത്തി​​ന് 20 ശ​​ത​​മാ​​നം ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. നീ​​തി ല​​ഭി​​ക്കും​​വ​​രെ സ​​മ​​രം തു​​ട​​രു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ഗ്ലോ​​ബ​​ൽ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ത​​ങ്ക​​ച്ച​​ൻ പൊ·ാ​​ങ്ക​​ൽ, റെ​​ക്സ് ജേ​​ക്ക​​ബ്, തോ​​മ​​സ് കാ​​ലാ​​പ​​റ​​ന്പി​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​രം ഫെ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ജേ​​ക്ക​​ബ് നി​​ക്കോ​​ളാ​​സ്, അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ടോ​​ണി.​​ജെ. കോ​​യി​​ത്ത​​റ എ​​ന്നി​​വ​​ർ ഉ​​പ​​വ​​സി​​ച്ചു.

ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള പ​​ദ്ധ​​തി​​ക​​ളി​​ൽ അ​​നു​​പാ​​ത ക്ര​​മം തി​​രു​​ത്താ​​ൻ ഉ​​ത്ത​​ര​​വി​​റ​​ക്കു​​ക, തു​​ല്യ​​നീ​​തി ഉ​​റ​​പ്പാ​​ക്കു​​ക, ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​പ​​കേ​​ന്ദ്ര​​ങ്ങ​​ളും ആ​​രം​​ഭി​​ക്കു​​ക, ന്യൂ​​ന​​പ​​ക്ഷ ക​​മ്മി​​ഷ​​നി​​ലെ ചെ​​യ​​ർ​​മാ​​നും അം​​ഗ​​ങ്ങ​​ളും വ്യ​​ത്യ​​സ്ത വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന ഭേ​​ദ​​ഗ​​തി ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് ഉ​​പ​​വാ​​സം ന​​ട​​ത്തി​​യ​​ത്.