ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തു​ക​ള്‍; അ​പേ​ക്ഷ​ക​ള്‍ 23 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം ‌
Wednesday, January 20, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രാ​റു​ള്ള താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തു​ക​ളി​ല്‍ ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലെ അ​ദാ​ല​ത്തു​ക​ള്‍ കോ​ന്നി, റാ​ന്നി, അ​ടൂ​ര്‍, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ളി​ല്‍ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 5, 12, 19, 26, മാ​ര്‍​ച്ച് 5, 12 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും.
‌ഈ ​താ​ലൂ​ക്കു​ക​ളി​ലെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 21 മു​ത​ല്‍ 23 വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന അ​പേ​ക്ഷ​ക​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ അ​ക്ഷ​യ സം​രം​ഭ​ക​ന്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​മ​യം അ​പേ​ക്ഷ​ക​രു​ടെ ഫോ​ണി​ല്‍ യ​ഥാ​സ​മ​യം അ​റി​യി​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് ഓ​രോ പ​രാ​തി​ക്കാ​രും ത​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. ഇ​ത്ത​ര​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കു​ന്ന പ​രാ​തി​ക​ള്‍ ഇ-​ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ട്. ‌