പെ​രു​ന്തു​രു​ത്തി എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ ‌
Wednesday, January 20, 2021 10:57 PM IST
തി​രു​വ​ല്ല: പെ​രു​ന്തു​രു​ത്തി എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ 32-ാമ​ത് സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി ചാ​പ്പ​ലി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് പെ​രു​ന്തു​രു​ത്തി​യി​ലെ വി​വി​ധ സ​ഭ​ക​ളു​ടെ​യും പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കും. തു​ട​ർ​ന്നു മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌

വി​ല്ലേ​ജ് എ​ക്സ​റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ താ​ത്കാ​ലി​ക നി​യ​മ​നം ‌

പ​ത്ത​നം​തി​ട്ട: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ (ഗ്രേ​ഡ്-2) തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള​ള എ​ഴു​ത്തു പ​രീ​ക്ഷ 23 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സി​ല്‍(​തൈ​ക്കാ​വ് സ്‌​കൂ​ള്‍) ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി യ​ഥാ​സ​മ​യം ഹാ​ജ​രാ​ക​ണ​മെ​ന്ന് ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക​ട് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2962686. ‌