ഹ​രി​ത മി​ത്രം സ്വന്തമാക്കി ഗിൽഗാലിലെ ജേ​ക്ക​ബ് ജോ​സ​ഫ്
Thursday, January 21, 2021 10:35 PM IST
ഇ​ര​വി​പേ​രൂ​ർ: ഗി​ൽ​ഗാ​ൽ ആ​ശ്വാ​സ​ഭ​വ​നി​ലൂ​ടെ അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​വും അ​ത്താ​ണി​യു​മാ​യി മാ​റി​യ ജേ​ക്ക​ബ് ജോ​സ​ഫ് കാ​ർ​ഷി​ക മേ​ഖ​ല​യി​ലും തി​ള​ങ്ങി. മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഹ​രി​ത​മി​ത്രം പു​ര​സ്കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തെ തേ​ടി എ​ത്തി​യി​ട്ടു​ള്ള​ത്.മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ർ ജേ​ക്ക​ബ് ജോ​സ​ഫ് ര​ണ്ടു പ​തി​റ്റാ​ണ്ട് മു​ന്പാ​ണ് ഇ​ര​വി​പേ​രൂ​രി​ലെ​ത്തി ഗി​ൽ​ഗാ​ൽ ആ​ശ്വാ​സ​ഭ​വ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. 350 അ​ന്തേ​വാ​സി​ക​ളാ​ണ് ആ​ശ്വാ​സ​ഭ​വ​നി​ലു​ള്ള​ത്.‌‌‌

കാ​ർ​ഷി​ക​വൃ​ത്തി​യോ​ടു പ​ണ്ടേ താ​ത്പ​ര്യ​മു​ള്ള ജേ​ക്ക​ബ് ജോ​സ​ഫ് സ്വ​ന്തം സ്ഥ​ല​ത്തെ കൃ​ഷി​ക്കു പു​റ​മേ എ​ട്ടി​ട​ങ്ങ​ളി​ലാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത 25 ഏ​ക്ക​റോ​ളം സ്ഥ​ലം നി​റ​യെ പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ആ​ശ്വാ​സ​ഭ​വ​ന് വ​രു​മാ​ന​മാ​ർ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി​യെ അ​ദ്ദേ​ഹം മാ​റ്രി. ക​ഴി​ഞ്ഞ മാ​സം ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ പ​ച്ച​ക്ക​റി വി​ൽ​ക്കാ​നാ​യി. ദി​വ​സ​വും കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​റെ​ങ്കി​ലും പ​ച്ച​ക്ക​റി​തോ​ട്ട​ത്തി​ലാ​ണ് ജേ​ക്ക​ബ് ജോ​സ​ഫ്.‌‌‌

കൃ​ഷി​രീ​തി​യി​ൽ അ​വ​ലം​ബി​ച്ച രീ​തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ ത​ട്ടു​ത​ട്ടാ​യി കാ​ബേ​ജ്, ചീ​ര എ​ന്നി​വ കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. 10 സെ​ന്‍റി​ൽ​നി​ന്ന് അ​ര ഏ​ക്ക​റി​ലെ വി​ള​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മു​ക​ളി​ൽ മ​ഴ​മ​റ ഇ​ട്ട​തു​കാ​ര​ണം വ​ർ​ഷം മു​ഴു​വ​ൻ കൃ​ഷി ചെ​യ്യാം.‌‌‌ ചെ​റു​തു​ള്ളി​ക​ളാ​യി വെ​ള്ളം സ്പ്രേ ​ചെ​യ്യു​ന്ന​തു കാ​ര​ണം അ​ന്ത​രീ​ഷ ഊ​ഷ്മാ​വ് ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ നി​ല​നി​ർ​ത്താ​നും ക​ഴി​യും. മ​ണ്ണി​ര ക​ന്പോ​സ്റ്റാ​ണ് പ്ര​ധാ​ന വ​ളം. ക​ന്പോ​സ്റ്റ് കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ സൃ​ഷ്ടി​ക്കും. വി​ള​വെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള ഇ​ല​ക​ളും വ​ള്ളി​ക​ളു​മൊ​ക്കെ ഇ​ത്ത​ര​ത്തി​ൽ ക​ന്പോ​സ്റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ‌‌‌

കൃ​ഷി​യോ​ടൊ​പ്പം വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളോ​ടും ഏ​റെ താ​ത്പ​ര്യ​ത്തി​ലാ​ണ്. 44 പ​ശു​ക്ക​ൾ, 30 ആ​ടു​ക​ൾ, 100 കോ​ഴി​ക​ൾ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. അ​ഞ്ച് ഏ​ക്ക​റി​ൽ തീ​റ്റ​പ്പു​ല്ല കൃ​ഷി​യു​ണ്ട്. കൃ​ഷി​പ്പ​ണി​ക്കാ​യി 15 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. വി​ല്പ​ന​യ്ക്കാ​യി പ്ര​ത്യേ​ക കേ​ന്ദ്ര​വു​മു​ണ്ട്. ‌‌‌