ബ​സി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്ന് പു​ക; പ​രി​ഭ്രാ​ന്തി പ​ര​ത്തി ‌‌‌‌‌‌
Thursday, January 21, 2021 10:39 PM IST
കു​മ്പ​നാ​ട്: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സി​ന്‍റെ എ​ൻ​ജി​നി​ൽ ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​താ​ണ് പ​രി​ഭ്രാ​ന്തി​ക്കു കാ​ര​ണ​മാ​യ​ത്. പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ബ​സ് കു​മ്പ​നാ​ട് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വെ​ള്ളം ഒ​ഴി​ച്ച് റേ​ഡി​യേ​റ്റ​ർ ത​ണു​പ്പി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ‌‌‌

ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ച്‌ ന​ട​ത്തി ‌

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​ക്ക​ടി പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഓ​ട്ടോ ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌അ​ബ്ദു​ൾ മ​നാ​ഫ് അ​ധ്യ​ഷ​ത വ​ഹി​ച്ചു. ഇ. ​കെ. ബേ​ബി, നെ​ൽ​സ​ൺ, അ​നീ​ഷ്‌, ഷാ​ജി പ​ള്ളി​മു​ക്ക്, കെ. ​വൈ. ബേ​ബി, സൈ​മ​ൺ, കൊ​ച്ചു​മോ​ൻ, സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജു നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ‌