മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ വാ​യ്പ ‌
Friday, January 22, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ലും മ​ത ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലു​മു​ള്ള(​ക്രി​സ്ത്യ​ന്‍, മു​സ്‌​ലിം) 18-55 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രി​ല്‍ നി​ന്നും​സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​യം തൊ​ഴി​ല്‍ വാ​യ്പ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഒ​ബി​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ആ​റ് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും 10 ല​ക്ഷം രൂ​പ വ​രെ ഏ​ഴ് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും അ​തി​നു മു​ക​ളി​ല്‍ 15 ല​ക്ഷം രൂ​പ വ​രെ എ​ട്ട് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും വാ​യ്പ അ​നു​വ​ദി​ക്കും. ഗ്രാ​മ​പ്ര​ദേ​ശ​ത്തു വ​സി​ക്കു​ന്ന 98,000 രൂ​പ​യി​ല്‍ താ​ഴെ​യും ന​ഗ​ര​പ്ര​ദേ​ശ​ത്തു വ​സി​ക്കു​ന്ന 1,20,000 രൂ​പ​യി​ല്‍ താ​ഴെ​യും കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള മ​ത ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ​ര​മാ​വ​ധി 20 ല​ക്ഷം രൂ​പ വ​രെ ആ​റ് ശ​ത​മാ​നം​പ​ലി​ശ നി​ര​ക്കി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കും.‌
എ​ട്ട് ല​ക്ഷ​ത്തി​നു താ​ഴെ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള പു​രു​ഷ​ന്മാ​ര്‍​ക്ക് എ​ട്ട് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും സ്ത്രീ​ക​ള്‍​ക്ക് ആ​റ് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും പ​ര​മാ​വ​ധി 30 ല​ക്ഷം രൂ​പ​യും വാ​യ്പ ല​ഭി​ക്കും. കാ​ര്‍​ഷി​ക ചെ​റു​കി​ട വ്യ​വ​സാ​യ സേ​വ​ന മേ​ഖ​ല​യി​ല്‍​പെ​ട്ട ഓ​ട്ടോ​റി​ക്ഷാ വാ​ങ്ങു​ന്ന​തു​ള്‍​പ്പെ​ടെ ഏ​തു സം​രം​ഭ​ത്തി​നും വാ​യ്പ ന​ല്‍​കും. വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി വി​വി​ധോ​ദ്യേ​ശ പ​ദ്ധ​തി​ക​ള്‍​ക്കും വാ​യ്പ ല​ഭ്യ​മാ​കും. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി പ​ര​മാ​വ​ധി 84 മാ​സം. വ​സ്തു ജാ​മ്യ​മോ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ ന​ല്‍​കാം.​അ​പേ​ക്ഷ ഫോ​റ​ത്തി​നും കൂ​ടു​ത​ല്‍ വി​വ​ര​ത്തി​നും പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​നെ സ​മീ​പി​ക്കാം. ഫോ​ണ്‍: 0468-2226111, 2272111. ‌