സ്ത്രീ​ശ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി‌ കു​ടും​ബ​ശ്രീ​യും റോ​ട്ട​റി ക്ല​ബും കൈ​കോ​ർ​ക്കു​ന്നു‌
Saturday, January 23, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​ത്തി​ലെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​ത​ക്കും കു​ടും​ബ​ശ്രീ​യും റോ​ട്ട​റി ക്ല​ബും സം​യു​ക്ത തൊ​ഴി​ൽ സം​ര​ഭ​ത്തി​ലൂ​ടെ കൈ​കോ​ർ​ക്കു​ന്നു.

വി​വി​ധ ഉത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, വാ​തി​ല്‍​പ്പ​ടി വി​ല്പ​ന, വി​പ​ണ​നം, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, സ്വ​യം​പ​ര്യാ​പ്ത​ത, സം​രം​ഭ​ക​ത്വം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‌റോ​ട്ട​റി ക്ല​ബി​ലെ​യും മ​റ്റ് വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നും കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കും. റോ​ട്ട​റി ക്ല​ബി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ​യി​ൽ നി​ന്നും അ​ഞ്ച് അം​ഗ​ങ്ങ​ൾ വീ​ത​വും ഒ​രു പ​ഞ്ചാ​യ​ത്തം​ഗ​വു​മു​ള്ള ക​മ്മി​റ്റി​യാ​യി​രി​ക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ആ​ളു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

30 പേ​രു​ള്ള ആ​ദ്യ ബാ​ച്ചി​നാ​ണ് ഇ​പ്പോ​ൾ പ​രി​ശീ​ല​നം. ഇ​വ​ർ​ക്ക് 'റോ​ട്ട​റി​ക്ല​ബ് ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​വും പ്രാ​യോ​ഗി​ക പ​രി​ച​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ക്കും.

താ​ത്പര്യ​മു​ള്ള​വ​ർ മ​നോ​ജ് ക​ല്ലു​ക​ളും (94471 20586), രാ​ജേ​ഷ് കു​മാ​ർ മേ​ത്ത (94962 07780) എ​ന്നി​വ​രു​ടെ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ വാ​ട്ട്സാ​പ്പ് സ​ന്ദേ​ശം അ​യ​ക്കു​ക​യോ ചെ​യ്യ​ണം.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ ​റാം മോ​ഹ​ൻ, മ​നോ​ജ് ക​ല്ലു​ക​ളം, രാ​ജേ​ഷ് കു​മാ​ർ മേ​ത്ത, കു​ടും​ബ​ശ്രീ കോ -ഓ​ർ​ഡി​നേ​റ്റ​ർ സി​ന്ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌