യൂ​ട്യൂ​ബ് ചാ​ന​ലി​ൽ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​മൊ​രു​ക്കി പ്ര​മാ​ടം നേ​താ​ജി ‌
Saturday, January 23, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മ​ഹാ​മാ​രി​യ്ക്കു മു​മ്പി​ൽ തോ​റ്റു കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ല പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. പ​ഠ​നം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റി​യെ​ങ്കി​ൽ സ്കൂ​ൾ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​വും ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​മാ​ടം നേ​താ​ജി. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 124-ാം ജ​ന്മ​ദി​ന​മാ​ണ് സ്കൂ​ളി​ലെ വാ​ർ​ഷി​ക ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​ഷ്കാ​ര​ങ്ങ​ളും അ​തി​ഥി​ക​ളു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും നേ​ര​ത്തേ ഷൂ​ട്ട് ചെ​യ്ത് വീ​ഡി​യോ രൂ​പ​ത്തി​ലാ​ക്കി. ‌യൂ​ടൂ​ബ് സ്വി​ച്ച് ഓ​ൺ ക​ർ​മം സ്കൂ​ൾ മാ​നേ​ജ​ർ ബി.​ര​വീ​ന്ദ്ര​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.നേ​താ​ജി യൂ​ട്യൂ​ബ് ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു തു​ട​ങ്ങി. നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ൻ അ​മ​ൽ രാ​ജ്ദേ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​വി ഇ​ഞ്ച​ക്കാ​ട് ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ബി.​ര​വീ​ന്ദ്ര​ൻ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ന​വ​നീ​ത്, കെ.എ​സ്. ധ​ർ​മ​രാ​ജ്, ലി​ജ ശി​വ പ്ര​കാ​ശ്, വി.​ശ്രീ​നി​വാ​സ​ൻ, കെ.​ജ​യ​കു​മാ​ർ, ആ​ർ. ദി​ലീ​പ് പ്ര​സം​ഗി​ച്ചു. ‌