നാ​ഷ​ണ​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു ‌‌
Saturday, January 23, 2021 10:48 PM IST
മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ൽ നാ​ഷ​ണ​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. തു​രു​ത്തി​ക്കാ​ട് ബി​എം​എം കോ​ള​ജ് ഇ​ന്‍റേ​ർ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ​യും കേ​ന്ദ്ര മാ​ന​വ വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് 14 ദി​വ​സം നീ​ണ്ടു പ​രി​പാ​ടി.ഇ​ന്ന​വേ​റ്റീ​വ് പ്രാ​ക്ടീ​സ​സ് ഫോ​ർ അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് എ​ന്ന വി​ഷ​യ​ത്തെ അ​ധീ​ക​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. യു​ജി​സി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. വേ​ദ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു ടി. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. എ.​കെ.​ബ​ക്ഷി (വൈ​സ് ചെ​യ​ർ​മാ​ൻ പി​ഡി​എം യു​ണി​വേ​ഴ്സി​റ്റി ഹ​രി​യാ​ന), പ്ര​ഫ. സാ​ബു തോ​മ​സ് (വൈ​സ് ചാ​ൻ​സ​ല​ർ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി) ഡോ.​വി​മ​ൽ റാ (​പ്രോ​ജ​ക്ട​ർ ഹെ​ഡ്, ജി​എ​ഡി- റ്റി​എ​ൽ​സി, എം​എ​ച്ച്ആ​ർ​ഡി) എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ‌കോ​ള​ജ് മാ​നേ​ജ​ർ ഏ​ബ്ര​ഹാം ജെ.​ജോ​ർ​ജ് ഡോ.​റാ​ണ്ടി ആ​ർ. നാ​യ​ർ, എ​ൻ​സ് മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 30 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ്രോ​ഗ്രാ​മി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധീ​ക​രി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 115 അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 30-നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഗു​രു അം​ഗാ​ദ് ദേ​വ് ടീ​ച്ചിം​ഗ് ലേ​ണിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​ജ​സ്വീ​ന്ദ​ർ സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌