വ​യോ​ധി​ക​രെ പൂ​ട്ടി​യി​ട്ട് വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു ‌‌
Saturday, January 23, 2021 10:48 PM IST
നി​ര​ണം: വ​യോ​ധി​ക​രെ പൂ​ട്ടി​യി​ട്ട് അ​ർ​ധ​രാ​ത്രി മ​തി​ൽ ത​ക​ർ​ത്തു. 15 ഓ​ളം പേ​രു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ര​തോ​ട് കു​ഴി​ക്ക​ണ്ട​ത്തി​ൽ ബാ​ബു​വി​ന്‍റെ മ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്.

കോ​ട​തി സം​ര​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന മ​തി​ലാ​ണി​ത്.രാ​ത്രി 11.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത ഫ്യൂ​സു​ക​ൾ ഓ​ഫ് ചെ​യ്ത​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​ക്ര​മം. സി​സി ടി​വി ദൃ​ശ്യ​ത്തി​ൽ ഏ​താ​നും പ്ര​തി​ക​ളു​ടെ ചി​ത്രം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തെ സം​ബ​ന്ധി​ച്ച് തി​രു​വ​ല്ല മു​ൻ​സി​ഫ് കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി. 15 ഓ​ളം പേ​രു​ടെ പേ​രി​ലും ക​ണ്ടാ​ല​റി​യാ​വു​ന്ന 10 ഓ​ളം പേ​രു​ടെ പേ​രി​ലും പു​ളി​ക്കീ​ഴ് പോ​ലി​സ് കേ​സെ​ടു​ത്തു. സം​ഭ​വ​സ്ഥ​ലം നി​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​പു​ന്നൂ​സ് സ​ന്ദ​ർ​ശി​ച്ചു. ‌