താ​ഴൂ​ർ ക്ഷേ​ത്ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠ​യും അ​ഷ്ട​ബ​ന്ധ​ക​ല​ശ​വും നാ​ളെ ‌
Saturday, January 23, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ താ​ഴൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പു​നഃ​പ്ര​തി​ഷ്ഠ​യും അ​ഷ്ട​ബ​ന്ധ​ക​ല​ശ​വും നാ​ളെ ന​ട​ക്കു​മെ​ന്ന് താ​ഴൂ​ർ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ച​ട​ങ്ങു​ക​ൾ​ക്ക് ത​ന്ത്രി താ​ഴ​മ​ണ്‍​മ​ഠം ക​ണ്ഠ​ര് രാ​ജീ​വ​ര് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ രാ​വി​ലെ 9:52 നും 10:39 ​നും മ​ധ്യേ​യു​ള്ള മീ​നം​രാ​ശി​യി​ലാ​ണ്പു​നഃ​പ്ര​തി​ഷ്ഠ. തു​ട​ർ​ന്ന് അ​ഷ്ട​ബ​ന്ധ​ലേ​പ​ന​വും ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​ക​വും പ​രി​ക​ല​ശാ​ഭി​ഷേ​ക​വും​തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ​യും ദീ​പാ​രാ​ധ​ന​യും. ന​ട​ക്കും.‌

പൂ​ർ​ണ​മാ​യും കൃ​ഷ്ണ​ശി​ല​യി​ലാ​ണ് ക്ഷേ​ത്രം പു​ന​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല​ന്പ​ല​ത്തി​ന് പു​റ​ത്തു​ള്ള പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലും കൃ​ഷ്ണ​ശി​ല​പാ​കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര ശ്രീ​കോ​വി​ൽ, ന​മ​സ്ക്കാ​ര മ​ണ്ഡ​പം, ചു​റ്റ​ന്പ​ലം, ബ​ലി​ക്ക​ൽ​പ്പു​ര, യ​ക്ഷി​യ​ന്പ​ലം ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 5600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ക്ഷേ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ന​തു കേ​ര​ളീ​യ വാ​സ്തു​വി​ദ്യാ​ശൈ​ലി പി​ന്തു​ട​ർ​ന്നു​ള്ള ക്ഷേ​ത്ര ന​വീ​ക​ര​ണം നാ​ല് വ​ർ​ഷം കൊ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​റന്മുള വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നും സ്ഥ​പ​തി​യു​മാ​യ എ. ​ബി. ശി​വ​നാ​ണ് ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന​യും നേ​തൃ​ത്വ​വും വ​ഹി​ച്ച​ത്.‌

മേ​ൽ​ക്കൂ​ര​യു​ടെ ത​ടി​പ്പ​ണി​ക​ൾ തൃ​ശൂ​ർ ചേ​ല​ക്ക​ര സ്വ​ദേ​ശി സു​രേ​ഷ് മു​ത്താ​ശാ​രി​യും ത​ടി​ക​ളി​ലെ കൊ​ത്തു​പ​ണി​ക​ൾ തൃ​ശൂ​ർ സ്വ​ദേ​ശി സു​ധീ​ർ​കു​മാ​റും ശി​ലാ​നി​ർ​മി​തി​ക​ൾ തൃ​ശി​നാ​പ്പ​ള​ളി സ്വ​ദേ​ശി ദ്വ​രൈ​രാ​ജ് ആ​ചാ​രി, മാ​ർ​ക്ക​ണ്ഡേ​യ​ൻ എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്.ക്ഷേ​ത്ര​ത്തി​ലെ തൂ​ണു​ക​ൾ പൂ​ർ​ണ​മാ​യും ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത​താ​ണ്. ഇ​തി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​​ക്കു​ന്ന ദീ​പ​ക​ന്യ​ക​മാ​രെ​യും കാ​ണാം. ബ​ലി​ക്ക​ൽ​പ്പു​ര​യു​ടെ പു​റ​ത്തു​ള്ള ചു​വ​രു​ക​ളി​ൽ 51 അ​ക്ഷ​ര​ങ്ങ​ളി​ലും നി​റ​യു​ന്ന ദേ​വീ​മ​ന്ത്ര രൂ​പ​ങ്ങ​ൾ കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്. യ​ക്ഷി അ​ന്പ​ല​ത്തി​ലെ ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത ച​ങ്ങ​ല​യും, ക്ഷേ​ത്ര​ത്തി​ലെ മ​ണി​കി​ണ​റും മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്.‌

പൂ​ർ​ണ​മാ​യും പ്ലാ​വ്, തേ​ക്ക്, ആ​ഞ്ഞി​ലി എ​ന്നി​വ​യി​ലാ​ണ് ത​ടി​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ താ​ഴൂ​ർ ദേ​വ​സ്വം​പ്ര​സി​ഡ​ന്‍റ് ജി.​ജ​യ​പ്ര​കാ​ശ്, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ, ട്ര​ഷ​റ​ർ എ​ൻ.​ആ​ർ.​വി​ജ​യ​ക്കു​റു​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌