557 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 557 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 540 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 36 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 56 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 10.36 ശ​ത​മാ​ന​മാ​ണ്. 940 പേ​ർ ഇ​ന്ന​ലെകോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 41061 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ 36044 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 204 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യ​തോ​ടെ 34856 പേ​ർ​ക്കു രോ​ഗ​മു​ക്തി ല​ഭി​ച്ചു. 5957 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ 4182 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5292 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. 19808 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ‌3997 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. 2601 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌

‌മൂ​ന്നു മ​ര​ണം​കൂ​ടി ‌

കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ന്ത​ളം സ്വ​ദേ​ശി (67), ഏ​ഴം​കു​ളം സ്വ​ദേ​ശി​നി (63), റാ​ന്നി സ്വ​ദേ​ശി (64) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​മ​ര​ണ​ങ്ങ​ളും ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ല​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ‌

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ‌

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് നാ​ല്,13, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് എ​ട്ട് (ചേ​റ്റു​ത​ടം, പാ​ട്ട​ക്കാ​ല, മേ​മ​ല ഭാ​ഗ​ങ്ങ​ള്‍)പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌

പ​ത്ത​നം​തി​ട്ട: ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ഒ​ന്ന്, നാ​ല് (സി​ബി​സി ഫോ​ര്‍​ഡ് മു​ത​ല്‍ (ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്) പാ​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ പ​ടി വ​രെ​യും, ക​ച്ചേ​രി​പ്പ​ടി മു​ത​ല്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ് പ​ടി വ​രെ​യും ഉ​ള്ള ഭാ​ഗം, മി​ച്ച ഭൂ​മി മു​ത​ല്‍ പ​റ​ങ്കി​മാം​ത​ടം വ​രെ ല​ക്ഷം വീ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗം), കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ആ​റ് (ചീ​ങ്ക​മു​ക്ക് മു​ത​ല്‍ സി​ബി​സി ഫോ​ര്‍​ഡ് വ​രെ​യു​ള്ള ഭാ​ഗം), വാ​ര്‍​ഡ് ഒ​ന്ന് (എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​രം മു​ത​ല്‍ തെ​ക്കേ​ത്തു ഭാ​ഗം വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌