ജി​ല്ല​യു​ടെ പൂ​ർ​ണ പി​ന്തു​ണ ല​ഭി​ച്ചു, തി​രി​കെ ന​ൽ​കാ​ൻ ന​ന്ദി മാ​ത്രം... ‌ ‌പി.​ബി. നൂ​ഹ് പ​ത്ത​നം​തി​ട്ട​യോ​ടു വി​ട പ​റ​ഞ്ഞു ....‌
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ പ​ത്ത​നം​തി​ട്ട ത​നി​ക്കു പൂ​ർ​ണ പി​ന്തു​ണ ന​ല്കി​യെ​ന്നു പി.​ബി. നൂ​ഹ്. വി​മ​ർ​ശ​ന​ങ്ങ​ളെ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​ത്ത​ലി​നും സൂ​ക്ഷ്മ​ത​യ്ക്കും അ​ത് ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും സ്ഥാ​ന​മൊ​ഴി​യു​ന്ന ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു മ​ട​ങ്ങു​ന്പോ​ൾ എ​ല്ലാ​വ​രോ​ടും ന​ന്ദി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.‌

2018 ജൂ​ണി​ൽ താ​ൻ ചു​മ​ത​ല​യേ​റ്റ​തു മു​ത​ൽ സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട. മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ പൂ​ർ​ണ പി​ന്തു​ണ ത​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​റെ സ​ഹാ​യ​ക​ര​മാ​യി. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ളെ താ​ങ്ക​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് പ​ല​യി​ട​ത്തു​നി​ന്നാ​യി ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി.

പ​ക്ഷേ ത​നി​ക്കു മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു മ​റ​ച്ചു​വ​യ്ക്കാ​ൻ ഒ​ന്നും ത​ന്നെ ഇ​ല്ലാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണെ​ങ്കി​ൽ​പോ​ലും അ​റി​യേ​ണ്ട വി​വ​ര​ങ്ങ​ൾ അ​വ​രു​മാ​യി താ​ൻ പ​ങ്കു​വ​ച്ചു. പ്ര​ള​യ​കാ​ല​ഘ​ട്ട​ത്തി​ലു​മൊ​ക്കെ അ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടെ​ന്നും നൂ​ഹ് പ​റ​ഞ്ഞു.‌

പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗം ഡോ.​ജി​ജോ മാ​ത്യു, പ്ര​സ്ക്ല​ബ് ജോ​യി​ന്‍റ ്സെ​ക്ര​ട്ട​റി അ​നൂ​പ് ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌