റ​വ​ന്യു, വ​നം​ഭൂ​മി ത​രം​തി​രി​ക്ക​ല്‍ : വി​വാ​ദ നീ​ക്ക​ങ്ങ​ളി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍
Sunday, January 24, 2021 10:21 PM IST
റാ​ന്നി: വി​വാ​ദ ഉ​ത്ത​ര​വി​ലൂ​ടെ റാ​ന്നി വ​നം​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളു​ള്‍​പ്പെ​ടെ വ​ന​ഭൂ​മി​യാ​ണെ​ന്നു വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ല്‍ ത​ട​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ പു​തി​യ നീ​ക്ക​ങ്ങ​ളു​മാ​യി വ​നം​വ​കു​പ്പ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര്‍.
റാ​ന്നി വ​ന​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നി​ക്ഷി​പ്ത താ​ത്പ​ര്യം പു​ല​ര്‍​ത്തി​വ​രു​ന്ന വ​നം​വ​കു​പ്പി​ലെ പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ചി​ല​രാ​ണ് വീ​ണ്ടും ക​ര്‍​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. വ​ന​മേ​ഖ​ല​യ്ക്കു സ​മീ​പം റ​വ​ന്യൂ​ഭൂ​മി​യെ​ന്നു ത​രം​തി​രി​ച്ചു ന​ല്‍​കി​യ പ്ര​ദേ​ശ​ങ്ങ​ളും പ​ട്ട​യ​ത്തി​നു​വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി വ​ന​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ഗു​ഢ​നീ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.
ആ​റു​മാ​സം മു​മ്പ് പു​റ​ത്തി​റ​ക്കി​യ വി​വാ​ദ ആ​ര​ബി​ള്‍ ലാ​ന്‍​ഡ് വി​ഷ​യം പാ​ര്‍​ല​മെ​ന്‍റി​ല്‍​വ​രെ ച​ര്‍​ച്ച​യാ​കു​ക​യും കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശ​പ്ര​കാ​രം ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ര​ഹ​സ്യ​നീ​ക്ക​മാ​ണ് വ​നം​വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ന്‍ ന​ട​ത്തു​ന്ന​തെ​ന്ന് പ​റ​യു​ന്നു.
ഒ​രു​മാ​സ​ത്തി​ന​കം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​രു​മെ​ന്നി​രി​ക്കേ പ​ട്ട​യം പ്ര​ശ്‌​നം അ​ട​ക്കം പ​രി​ഹ​രി​ക്കാ​ന്‍ തി​ര​ക്കി​ട്ട ശ്ര​മ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​തു ത​ട​യി​ടാ​നു​ള്ള നീ​ക്കം വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.
ത​ര്‍​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ റ​വ​ന്യു, വ​നം ഭൂ​മി അ​തി​രി​ടു​ന്ന ജ​ണ്ട​ക​ള്‍ ന​ശി​പ്പി​ച്ച് തെ​ളി​വ് ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​ര്‍​ദേ​ശം താ​ഴെ​ത്ത​ട്ടി​ലേ​ക്ക് വ​നം​വ​കു​പ്പ് ന​ല്‍​കി​യ​താ​യി പ​റ​യു​ന്നു. കൂ​ടാ​തെ വ​നം​വ​കു​പ്പ് കൃ​ഷി​ക്കാ​യി റ​വ​ന്യൂ വ​കു​പ്പി​ന് ഭൂ​മി വി​ട്ടു​ന​ല്‍​കി​യ സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ആ​ര് ആ​വ​ശ്യ​പ്പെ​ട്ടാ​ലും ത​ത്കാ​ലം ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ര്‍​ദേ​ശ​വും എ​ത്തി​യി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു.
റാ​ന്നി​യി​ല്‍ മു​ന്‍ ഡി​എ​ഫ്ഒ പു​റ​ത്തി​റ​ക്കി​യ ആ​ര​ബി​ള്‍ ലാ​ന്‍​ഡ് ഉ​ത്ത​ര​വ് വ​ലി​യ ഒ​ച്ച​പ്പാ​ടും ബ​ഹ​ള​വും സൃ​ഷ്ടി​ച്ചി​രു​ന്നു.
പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പേ കൃ​ഷി ആ​വ​ശ്യ​ത്തി​നു കൈ​മാ​റി​യ (ആ​ര​ബി​ള്‍ ഭൂ​മി) 1536.82 ഹെ​ക്ട​ര്‍ പ​ട്ട​യ​ഭൂ​മി നി​ക്ഷി​പ്ത വ​ന​മേ​ഖ​ല​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഡി​എ​ഫ്ഒ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വ​നം​വ​കു​പ്പി​ലെ ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ വ​നം​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ര്‍ കൈ​യൊ​ഴി​യു​ക​യും ചെ​യ്തു.
ഡി​എ​ഫ്ഒ​യെ സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ വ​നം​മ​ന്ത്രി ഇ​ത് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. പി​ന്നീ​ട് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി വി​ഷ​യം കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത്ത​രം ഒ​രു ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു​കൊ​ണ്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളോ തീ​രു​മാ​ന​ങ്ങ​ളോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ടു​ത്ത​യി​ടെ ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി. വി​ഷ​യ​ത്തി​ല്‍ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും കോ​ട​തി​യി​ല്‍ കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ട്.
റാ​ന്നി വ​ന​മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള നി​ല​പാ​ടു​ക​ളും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​നു​കൂ​ല​മ​ല്ലെ​ന്നു വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.
1977 ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും പ​ട്ട​യ​ത്തി​നു യോ​ഗ്യ​ത ഉ​ണ്ടാ​യി​ട്ടു​പോ​ലും അ​തി​നു കാ​ല​ങ്ങ​ള്‍​ക്കു മു​മ്പേ താ​മ​സ​മാ​ക്കി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​പ്പോ​ഴും പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്.
സം​യു​ക്ത സ​ര്‍​വേ​യും കേ​ന്ദ്ര വ​നം​നി​യ​മ​ത്തി​ലെ ചി​ല നൂ​ലാ​മാ​ല​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി പ​ട്ട​യം വൈ​കി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.
വ​നം​വ​കു​പ്പ് തീ​രു​മാ​ന​ങ്ങ​ളെ മാ​റ്റി​നി​ര്‍​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ ചി​ല തീ​രു​മാ​ന​ങ്ങ​ളും സ​ര്‍​വേ​ക​ളും ഉ​ണ്ടാ​കു​മെ​ന്നു ക​ണ്ടാ​ണ് പു​തി​യ നീ​ക്ക​വു​മാ​യി ഉ​ദ്യോ​ഗ​സ്ഥ ലോ​ബി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.
വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യാ​ല്‍ വ​ന​ത്തി​ന് പു​റ​ത്തെ ജ​ണ്ട​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കും. ഇ​ത് മു​ന്‍​കൂ​ട്ടി ക​ണ്ടാ​ണ് ജ​ണ്ട​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​മെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പ​റ​യു​ന്നു. റാ​ന്നി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​യി​ടെ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​തു​ട​ര്‍​ന്നാ​ണ് ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​വാ​ദ നി​ര്‍​ദേ​ശം വ​ന​പാ​ല​ക​ര്‍​ക്ക് ന​ല്‍​കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്കാ​തെ പി​ന്‍​വാ​ങ്ങി.
വ​നം വ​കു​പ്പ് പാ​ട്ട​ത്തി​ന് ന​ല്‍​കി​യ ചേ​ത്ത​യ്ക്ക​ല്‍ റ​ബ​ര്‍​ബോ​ര്‍​ഡ് പ​രീ​ക്ഷ​ണ തോ​ട്ട​ത്തി​ന് പു​റ​ത്ത് റ​വ​ന്യൂ, വ​ന​ഭൂ​മി​ക​ള്‍​ക്ക് അ​തി​രു തി​രി​ച്ചു​ള്ള ജ​ണ്ട​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.
വ​നം വ​കു​പ്പി​ന്‍റെ താ​ലൂ​ക്കി​ലെ വി​വി​ധ സം​ര​ക്ഷി​ത തേ​ക്കു​തോ​ട്ട​ങ്ങ​ളും കൃ​ഷി ഭൂ​മി​ക​ള്‍ ത​മ്മി​ലും ഇ​ത്ത​രം അ​തി​രു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഇ​തെ​ല്ലാം പൊ​ളി​ച്ചു നീ​ക്കി​യാ​ല്‍ വ​നം, റ​വ​ന്യൂ, കൃ​ഷി ഭൂ​മി​ക​ള്‍ ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി​ക​ള്‍ ഇ​ല്ലാ​താ​കും. ഇ​തോ​ടെ കോ​ട​തി​യെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും തെ​റ്റി​ധ​രി​പ്പി​ക്കു​വാ​നു​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​പ്പോ​ള്‍ ത​ന്നെ പ​ട്ട​യ​ത്തി​ന് അ​ര്‍​ഹ​മാ​യ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ണ്ട​യു​ടെ പേ​രു പ​റ​ഞ്ഞ് സ​ര്‍​വേ​ക​ള്‍ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സ​മീ​പ​നം വ​നം​വ​കു​പ്പി​നു​ണ്ട്. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലു​മാ​യി.
വി​വാ​ദ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കി​ല്ല
റാ​ന്നി: പൊ​തു​ജ​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ആ​ര​ബി​ള്‍ ഭൂ​മി വി​ഷ​യം കെ​ട്ട​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ന​ല്‍​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സി​പി​ഐ ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​നം​ഗ​വും റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യി എം.​വി. വി​ദ്യാ​ധ​ര​ന്‍.
വി​ചി​ത്ര വാ​ദ​വു​മാ​യി വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്കു നി​ര്‍​ത്ത​ണ​മെ​ന്നും പ​ട്ട​യ ഭൂ​മി സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ര്‍​ഷ​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു കാ​ര്യ​ത്തി​നും കൂ​ട്ടു​നി​ല്‍​ക്കു​വാ​നാ​വി​ല്ലെ​ന്നും എം.​വി വി​ദ്യാ​ധ​ര​ന്‍ പ​റ​ഞ്ഞു.