എ​കെ​എ​സ്ടി​യു ജി​ല്ലാ സ​മ്മേ​ള​നം ‌
Sunday, January 24, 2021 10:23 PM IST
കോ​ഴ​ഞ്ചേ​രി: പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ണ്ടാ​യ മാ​റ്റം തു​ട​രാ​ന്‍ ര​ണ്ടാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​കെ​എ​സ്ടി​യു തു​ട​ക്കം കു​റി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍. ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ 24-ാമ​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം കോ​ഴ​ഞ്ചേ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​കെ. സു​ശീ​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ര​ത്‌​നം, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ദീ​പ് കു​മാ​ര്‍, എ​കെ​എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. ജീ​മോ​ന്‍, ജി​ല്ലാ ട്ര​ഷ​റാ​ര്‍ പി.​സി. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​കെ​എ​സ്ടി​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി വ​ര്‍​ഗീ​സ് ര​ക്ത​സാ​ക്ഷി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എ​കെ​എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം തോ​മ​സ് എം. ​ഡേ​വി​ഡ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.‌ അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​കെ​എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സി. ​മോ​ഹ​ന​ന്‍, ജി ​മ​ല​യാ​ല​പ്പു​ഴ എ​ന്നി​വ​രെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു. ‌
ഭാ​ര​വാ​രി​ക​ളാ​യി പി. ​കെ. സു​ശീ​ല്‍​കു​മാ​ര്‍ - പ്ര​സി​ഡ​ന്‍റ്, ആ​ര്‍. ര​ഞ്ജി​ത്ത്, ആ​നി വ​ര്‍​ഗീ​സ്, തോ​മ​സ് എം. ​ഡേ​വി​ഡ് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പി.​എ​സ്. ജീ​മോ​ന്‍ - സെ​ക്ര​ട്ട​റി, റെ​ജി മ​ല​യാ​ല​പ്പു​ഴ, എം.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, ഷൈ​ന്‍ ലാ​ല്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, പി.​സി. ശ്രീ​കു​മാ​ര്‍ - ട്ര​ഷ​റാ​ര്‍ എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി 23 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ‌