മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍​ കാ​ര്‍​ഡു​ക​ള്‍: പ​രി​ശോ​ധ​നശ​ക്ത​മാ​ക്കി ‌‌
Sunday, January 24, 2021 10:23 PM IST
അ​ടൂ​ർ : താ​ലൂ​ക്കി​ൽ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ച 10 മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ താ​ലൂ​ക്ക് സ​പ്ലൈ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി പി​ടി​ച്ചെ​ടു​ത്ത​ത് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.
തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്ത്, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ച ഏ​ഴ് മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ളും മൂ​ന്ന് പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി കാ​ര്‍​ഡു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
അ​ടൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന കാ​ര്‍​ഡ് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി​യ​ത്.
പ​രി​ശോ​ധ​ന​യി​ല്‍ റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എം. ​ഹ​സീ​ന, ടി. ​എ​സ്. സു​രേ​ഷ് ബാ​ബു, എ. ​സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
അ​ന​ര്‍​ഹ​മാ​യി വാ​ങ്ങി​യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഈ​ടാ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​ടൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌