റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ‌
Sunday, January 24, 2021 10:24 PM IST
ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ‌

പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ 72-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ നാളെ ന​ട​ക്കും. മ​ന്ത്രി കെ ​രാ​ജു മു​ഖ്യാ​തി​ഥി​യാ​കും. സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡ് ച​ട​ങ്ങു​ക​ള്‍ രാ​വി​ലെ 8.30ന് ​ആ​രം​ഭി​ക്കും. മു​ഖ്യാ​തി​ഥി ഒ​മ്പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് മു​ഖ്യാ​തി​ഥി പ​രേ​ഡ് ക​മാ​ന്‍​ഡ​റോ​ടൊ​പ്പം പ​രേ​ഡ് പ​രി​ശോ​ധി​ക്കും. 9.15 ന് ​മു​ഖ്യാ​തി​ഥി റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ല്‍​കും. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ര്‍​ച്ച് പാ​സ്റ്റ്, സ​മ്മാ​ന​ദാ​നം എ​ന്നി​വ പ​രേ​ഡി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കി​ല്ല.‌
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ക്ഷ​ണി​താ​ക്ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ സ്‌​റ്റേ​ഡി​യം ക​വാ​ട​ത്തി​ല്‍ തെ​ര്‍​മ​ല്‍ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​കേ​ണ്ട​തും കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​തു​മാ​ണ്.
സ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മാ​സ്‌​ക് ധ​രി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യ​രു​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ക്കു​ക​യും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ് അ​ഭ്യ​ര്‍​ഥി​ച്ചു. ‌