സ്ഥാ​പ​നാ​ധി​ഷ്ഠി​ത കൃ​ഷി പു​ര​സ്കാ​രം ചു​ങ്ക​പ്പാ​റ അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ളി​ന്
Tuesday, February 23, 2021 10:35 PM IST
ചു​ങ്ക​പ്പാ​റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് സ്ഥാ​പ​ന​ാധി​ഷ്ഠി​ത കൃ​ഷി​ക്കു​ള്ള അ​വാ​ർ​ഡ് ചു​ങ്ക​പ്പാ​റ അ​സീ​സി സെ​ന്‍റ​ർ സ്പെ​ഷ​ൽ സ്കൂ​ളി​ന്. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും മ​റ്റു മേ​ഖ​ല​ക​ളി​ലും മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​യ​ത്നി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കൂ​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി സ്ഥാ​പ​നാ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ൽ കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ന​ട​ത്തു​ക​യും വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു.
കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, മ​ല്ല​പ്പ​ള്ളി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​ബി റ്റി. ​നീ​ണ്ട​ശേ​രി, കൃ​ഷി ഓ​ഫീ​സ​റാ​യി​രു​ന്ന വി.​എ​ൽ.​അ​ന്പിളി, സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ളാ​യ സി​സ്റ്റ​ർ നി​ർ​മ​ല, സി​സ്റ്റ​ർ ആ​ൻ മാ​ത്യു, കാ​ർ​ഷി​ക സ​മി​തി​യം​ഗം അ​നീ​ഷ് ചു​ങ്ക​പ്പാ​റ, കൃ​ഷി ഓ​ഫീ​സ​ർ ശ്രീ​നാ​ഥ്, കാ​ർ​ഷി​ക ക​ർ​മ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ, സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും കൃ​ഷി​ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.