ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​യി​ല്‍ ജി​ല്ലാ​ത​ല ജോ​ബ് ഫെ​യ​ര്‍
Tuesday, February 23, 2021 10:36 PM IST
ചെ​ന്നീ​ർ​ക്ക​ര: വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല ജോ​ബ് ഫെ​യ​ര്‍ ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ന്ന തൊ​ഴി​ല്‍ മേ​ള​യി​ല്‍ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 11 ക​മ്പ​നി​ക​ളും ഐ​ടി​ഐ പാ​സാ​യ അ​റു​ന്നൂ​റോ​ളം ട്രെ​യി​നി​ക​ളും പ​ങ്കെ​ടു​ത്തു. 120 ട്രെ​യി​നി​ക​ളെ ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യു​ക​യും 276 പേ​ര്‍​ക്ക് ജോ​ബ് ഓ​ഫ​ര്‍ ന​ല്കു​ക​യും ചെ​യ്തു.
ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​സ​ന​ല്‍ കു​മാ​ര്‍, കോ​ട്ട​യം മേ​ഖ​ല ട്രെ​യി​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ.​എ​സ് ബി​ന്ദു, അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ​ന്‍, ഐ​ടി​ഐ ചെ​ന്നീ​ര്‍​ക്ക​ര പ്രി​ന്‍​സി​പ്പ​ല്‍ ജ​യ​ശ്രീ അ​യ്യ​ര്‍, ഐ.​ടി.​ഐ റാ​ന്നി പ്രി​ന്‍​സി​പ്പ​ല്‍ കെ.​അ​ജി​ത്ത് കു​മാ​ര്‍, ഐ​ടി​ഐ മെ​ഴു​വേ​ലി പ്രി​ന്‍​സി​പ്പ​ല്‍ ടി.​ഡി വി​ജ​യ​കു​മാ​ര്‍ ജി.​മ​ധു​സൂ​ദ​ന​ന്‍, അ​ബ്ദു​ള്‍ ഹ​ക്കീം, എം.​ആ​ര്‍ മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.