അ​തി​രു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ മ്ലാ​വി​ന്‍റെ ആ​ക്ര​മ​ണം: ക​ട​ക​ൾ ത​ക​ർ​ത്തു, ഒ​രാ​ൾ​ക്ക്‌ പ​രി​ക്ക്
Tuesday, February 23, 2021 10:36 PM IST
കോ​ന്നി: അ​തി​രു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ മ്ലാ​വി​ന്‍റെ ആ​ക്ര​മ​ണം. മൊ​ബൈ​ൽ ക​ട​യു​ടെ​യും ലാ​ബി​ന്‍റെ​യും ക​ണ്ണാ​ടി ത​ക​ർ​ത്തു.
മൊ​ബൈ​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന് നേ​രി​യ പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സ​മീ​പ വ​ന​ത്തി​ൽ നി​ന്നെ​ത്തി​യ മ്ലാ​വ് ഗ്രാ​മീ​ണ​രെ ആ​ക്ര​മി​ച്ച​ത്.
വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ വ​ന്യ മൃ​ഗ​ങ്ങ​ൾ കാ​ട് വി​ട്ടി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. വ​ന​ത്തി​ൽ ജ​ല ല​ഭ്യ​ത കു​റ​ഞ്ഞ​തും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പാ​ലാ​യ​നം ചെ​യ്യു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ഭ​ക്ഷ​ണം തേ​ടി വ​ന്യ മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും അ​തി​രു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്.