വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; ബ​ജ​റ്റി​ലും കൃ​ഷി​ക്കു പ്രാ​ധാ​ന്യം
Tuesday, February 23, 2021 10:38 PM IST
വ​ള്ളി​ക്കോ​ട്: വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നും കൃ​ഷി​ക്കും പ്രാ​ധാ​ന്യം ന​ല്‍​കി കൊ​ണ്ടു​ള​ള 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്കു​ള​ള ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജി പി. ​ജോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
19 കോ​ടി രൂ​പ വ​ര​വും 18.43 കോ​ടി രൂ​പ ചെ​ല​വും 57 ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ള്‍​ക്കാ​യി 2.44 കോ​ടി രൂ​പ​യും), ഭ​വ​ന നി​ര്‍​മാ​ണ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 2.75 കോ​ടി രൂ​പ​യും കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 58 ല​ക്ഷം രൂ​പ​യും, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 43 ല​ക്ഷം രൂ​പ​യും, മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 40 ല​ക്ഷം രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 30 ല​ക്ഷം രൂ​പ​യും കാ​യി​ക വി​നോ​ദ മേ​ഖ​ല​യ്ക്ക് 15 ല​ക്ഷം രൂ​പ​യും വ​നി​താ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍​ക്കാ​യി 20 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. പ​ഞ്ചാ​യ​ത്തി​ലെ എം​എ​ന്‍ ല​ക്ഷം വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ല്‍ തു​ക വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.