‌കോ​ന്നി ടൗ​ണി​ല്‍ വൈ​ദ്യു​തി മു​ട​ക്കം
Wednesday, February 24, 2021 10:19 PM IST
കോ​ന്നി: കോ​ന്നി ടൗ​ണി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി പ​ക​ല്‍ വൈ​ദ്യു​തി ഇ​ല്ല. ഇ​ത് മൂ​ലം വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. വൈ​ദ്യു​തി വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ കേ​ബി​ള്‍ വ​ലി​ക്കു​ന്ന​തി​ന് വേ​ണ്ടി ലൈ​ന്‍ ഓ​ഫ് ചെ​യ്തു പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തു മൂ​ല​മാ​ണ് തു​ട​ര്‍​ച്ച​യാ​യി പ​ക​ല്‍ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പി​എം റോ​ഡി​ൽ വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. പാ​ലും പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളും കേ​ടാ​കു​ന്നു.വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് വൈ​ദ്യു​തി മു​ട​ക്കം സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി.