ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ഫ്ലൈയിം​ഗ് സ്ക്വാ​ഡ്
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ഫ്ളൈയിം​ഗ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി.
അ​മി​ത​മാ​യ പ്ര​ചാ​ര​ണ​ച്ചെ​ല​വു​ക​ൾ സം​ബ​ന്ധി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നാ​യി ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും മൂ​ന്നോ അ​തി​ല​ധി​ക​മോ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​ള്ള ഹാ​ൻ​ഡ് ബു​ക്കി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ്ളൈ​യിം​ഗ് ക്വാ​ഡ് രൂ​പീ​ക​രി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ടി​നാ​യി പ​ണം ന​ൽ​കു​ക, സ​ഹാ​യം ന​ൽ​കു​ക, അ​ന​ധി​കൃ​ത​മാ​യ ആ​യു​ധ കൈ​വ​ശം​വ​യ്ക്കു​ക, മ​ദ്യം വി​ത​ര​ണം ന​ട​ത്തു​ക,
സ​മൂ​ഹ്യ​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ച​ത്.
ടീ​മി​ന്‍റെ ത​ല​വ​നാ​യി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റും കൂ​ടാ​തെ ര​ണ്ട് സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ്. തി​രു​വ​ല്ല നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​എം. മു​ര​ളീ​ധ​ര​ൻ​പി​ള്ള​യും റാ​ന്നി​യി​ൽ എ​ൽ​ആ​ർ ത​ഹ​സി​ദാ​ർ ഒ.​കെ. ഷൈ​ല, ആ​റന്മുള​യി​ൽ എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ മി​നി കെ.​തോ​മ​സ്,
കോ​ന്നി​യി​ൽ എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ.​സു​രേ​ഷ്കു​മാ​ർ, അ​ടൂ​രി​ൽ എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​ഷാ​ജ​ഹാ​ൻ റാ​വൂ​ത്ത​ർ എ​ന്നി​വ​രെ സ്ക്വാ​ഡു​ക​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റാ​യി നി​യോ​ഗി​ച്ചു.
ഓ​രോ ടീ​മും അ​വ​രു​ടെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും.
സ്ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല​ക​ൾ
മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളും അ​നു​ബ​ന്ധ പ​രാ​തി​ക​ളും ശ്ര​ദ്ധി​ക്ക​ൽ, വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ദ്യം, ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന്, വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ പ​ണം കൈ​വ​ശം വ​യ്ക്ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച എ​ല്ലാ​ത്ത​രം പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്ക​ൽ, സ്ഥാ​നാ​ർ​ഥി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് അ​നു​ബ​ന്ധ എ​ല്ലാ പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ ഈ ​സ്ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം വീ​ഡി​യോ നി​രീ​ക്ഷ​ണ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ റാ​ലി​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന മ​റ്റ് പ്ര​ധാ​ന ചെ​ല​വു​ക​ൾ സം​ബ​ന്ധി​ച്ച് വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യ​ണം.