പ​രു​വ​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി; കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, February 27, 2021 10:16 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ , നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ പ​രു​വ​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി.

വെ​ച്ചൂ​ച്ചി​റ പ​രു​വ പെ​രു​ന്തേ​ന​രു​വി​ക്ക് അ​ടി​വ​ശ​മാ​യി ഇ​ന്ന​ലെ രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ടം ക​യ​റി. നാ​ര​ങ്ങാ​നം പ്ര​സാ​ദ്, ബി​ജു തെ​ള്ളി​യി​ൽ, പു​ത്ത​ൻ​പു​ര​ക്ക​ൽ ശ​ശി, കൊ​ച്ചു​മോ​ൻ തൈ​ക്കൂ​ട്ട​ത്തി​ൽ, ര​ണ്ടു​മാ​വു​ങ്ക​ൽ മ​നോ​ജ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ക​യ​റി​യ​ത്.

’കാ​യ്ഫ​ലം ഉ​ള്ള മൂ​ന്ന് തെ​ങ്ങ്, ക​മു​ക്, കൊ​ക്കോ,150 ഓ​ളം കു​ടി​വാ​ഴ​ക​ൾ, പ്ലാ​വ് എ​ന്നി​വ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ഒ​രു​മാ​സം മു​ന്പ് കു​രു​ന്പ​ൻ​മൂ​ഴി​യി​ലും ആ​ന ക​യ​റി മ​ന​യ​ത്ത് മാ​ലി​ൽ കു​ഞ്ഞു​മോ​ന്‍റെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​ര​മാ​ണ് ആ​ന ക​ട്ടി​ക്ക​ല്ലി​ൽ ക​യ​റി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.

പ​ന്പാ ന​ദി ക​ട​ന്ന് തു​ട​രെ ആ​ന​ക​ൾ ക​യ​റി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ന​ശ​ല്യം ത​ട​യു​ന്ന​തി​ന് സൗ​ര​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കൃ​ഷി​നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ ജെ​യിം​സ് , സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​വി. വ​ർ​ക്കി, വാ​ർ​ഡ്മെം​ബ​ർ പ്ര​സ​ന്ന​കു​മാ​രി തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.