ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് -2021: ലോ​ഗോ ഡി​സൈ​നിം​ഗ് മ​ത്സ​രം
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ഹ​രി​ത​തെ​ര​ഞ്ഞെ​ടു​പ്പ് 2021ന്‍റെ ലോ​ഗോ ത​യാ​റാ​ക്കു​ന്ന​തി​ന് ഡി​സൈ​നിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കേ​ണ്ട​തി​ന്‍റെ​യും കോ​വി​ഡ് സു​ര​ക്ഷാ​മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്ക​ണം ലോ​ഗോ. 15 മു​ത​ല്‍ 23 വ​യ​സ് വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ജെ​പെ​ഗ് ഫോ​ര്‍​മാ​റ്റി​ല്‍ ത​യാ​റാ​ക്കി​യ ഡി​സൈ​ന്‍ മാ​ര്‍​ച്ച് ഏ​ഴി​ന് രാ​ത്രി എ​ട്ടി​നു മു​ന്പാ​യി [email protected] എ​ന്ന ഇ-​മെ​യി​ല്‍ ഐ​ഡി​യി​ല്‍ അ​യ​യ്ക്ക​ണം. വി​ജ​യി​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍​ക്ക് 8129557741, 9447416595, 0468- 2322014 ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.