കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ല്‍ ഫ്‌​ളാ​ഷ് മോ​ബു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, March 1, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: കി​ഴ​ക്കു​പു​റം എ​സ്എ​ന്‍​ഡി​പി യോ​ഗം ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ ഫ്‌​ളാ​ഷ്മോ​ബ് പ​ര്യ​ട​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി മൈ​ല​പ്ര ടൗ​ണി​ല്‍ നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സ​നി​ല സു​നി​ല്‍, അ​ധ്യാ​പ​ക​രാ​യ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്‍, ആ​തി​ര അ​ബി​ന്‍, അ​ഞ്ജ​ലി ര​മ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ത​ണ്ണി​ത്തോ​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ കു​ട്ട​പ്പ​ന്‍, ചി​റ്റാ​റി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ത്തു​ങ്ക​ല്‍, മ​ട​ത്തും മൂ​ഴി​യി​ല്‍ ഡോ. ​ശ്രീ​ല​ത റെ​നീ​ഷ്, വ​ട​ശേ​രി​ക്ക​ര​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ മോ​ഹ​ന്‍, പു​തു​ശേ​രി​മ​ല​യി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ വി​നോ​ദ്, റാ​ന്നി​യി​ല്‍ ര​ഞ്ജി​ത് ര​വീ​ന്ദ്ര​ന്‍, കോ​ഴ​ഞ്ച​രി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ്, ഇ​ല​ന്തൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു, ഓ​മ​ല്ലൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, പൂ​ങ്കാ​വി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍, കു​മ്പ​ഴ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ന്‍​ഡി​പി യോ​ഗം പ​ത്ത​നം​തി​ട്ട യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ഡി.​അ​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ന്നി​യി​ല്‍ ചേ​ര്‍​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ.​യു. ജെ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി​ലാ​ഷ് ശ്രീ​ധ​ര്‍, സ​ലീ​ല​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.