ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മാ​ലി​ന്യം കു​മി​യു​ന്നു
Monday, March 1, 2021 10:41 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു.​
തി​രി​ഞ്ഞു നോ​ക്കാ​തെ പ​ഞ്ചാ​യ​ത്തു ജീ​വ​ന​ക്കാ​ര്‍. കോ​വി​ഡ് കാ​ല​മാ​യി​ട്ടു പോ​ലും മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്തു നി​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ട​ഭാ​വ​മി​ല്ല. ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ക​യാ​ണ്.
ദി​വ​സ​വും വൃ​ത്തി​യാ​ക്കി​യി​രു​ന്ന ജീ​വ​ന​ക്കാ​രെ ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല. ച​പ്പു​ച​വ​റു​ക​ള്‍ കൂ​ടി കി​ട​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​യി​ലേ​റ​യാ​യി സ്ഥ​ലം വൃ​ത്തി​യാ​ക്കി​യെ​ട്ടെ​ന്ന് പ​രി​സ​ര​ത്തെ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.
മാ​ലി​ന്യം കൂ​ടു​ക​യും മ​ഴ പെ​യ്യു​ക​യും ചെ​യ്താ​ല്‍ സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും ചീ​ഞ്ഞു നാ​റും.
അ​ടി​യ​ന്ത​ര​മാ​യി സ്റ്റാ​ന്‍​ഡ് വൃ​ത്തി​യാ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നി​ര്‍​ദേ​ശം കൊ​ടു​ക്കു​വാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളാ​വ​ശ്യ​പ്പെ​ട്ടു.