സ്വീ​പ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, March 1, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: സ​മ്മ​തി​ദാ​ന അ​വ​കാ​ശം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ വോ​ട്ട​ര്‍​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന സ്വീ​പ് (സി​സ്റ്റ​മാ​റ്റി​ക്ക് വോ​ട്ടേ​ഴ്‌​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍) പ​രി​പാ​ടി​യു​ടെ ലോ​ഗോ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ്ര​കാ​ശ​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ്വീ​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബി. ​ശ്രീ​ബാ​ഷാ​ണ്. വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കും.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, എ​ഡി​സി ബി. ​ശ്രീ​ബാ​ഷ്, ലോ​ഗോ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.