ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ‌
Tuesday, March 2, 2021 10:43 PM IST
പ​ണി​മു​ട​ക്ക് പൂ​ർ​ണം, ക​ട​ക​ളും അ​ട​ഞ്ഞു​ കി​ട​ന്നു ‌

പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം വി​വി​ധ സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ജി​ല്ല​യി​ൽ ഉ​യ​ർ​ത്തി.‌സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് പൂ​ർ​ണ​മാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ‌

കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ വ്യ​ത്യ​സ്ത സം​ഘ​ട​ന​ക​ളു​ടെ ബാ​ന​റി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​വും ധ​ർ​ണ​യും ന​ട​ത്തി. ‌പ​ണി​മു​ട​ക്കി​നേ​തു​ട​ർ​ന്ന് നി​ര​ത്തു​ക​ൾ ഏ​റെ​ക്കു​റെ വി​ജ​ന​മാ​യി​രു​ന്നു. ക​ട ക​ന്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ന്നു. ക​ട​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​ന​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗി​ക​മാ​യി മാ​ത്ര​മേ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ച്ചു. പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് മു​ന്പി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് ‌

പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്ക് മു​മ്പി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ജി​ല്ല​യി​ലും സം​ഘ​ടി​പ്പി​ച്ചു.‌

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.നി​കു​തി​യി​ന​ത്തി​ൽ കി​ട്ടു​ന്ന വ​രു​മാ​നം വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യാ​തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നു ബാ​ബു ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു,ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​റോ​യി​സ​ൺ, ഡി​സി​സി ജ​ന​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജാ​സിം​കു​ട്ടി, റോ​ജി പോ​ൾ ഡാ​നി​യേ​ൽ, സി​ന്ധു അ​നി​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ജ​നി പ്ര​ദീ​പ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. ഇ​ക്ബാ​ൽ, ഏ​ബ​ൽ മാ​ത്യു, റെ​നീ​സ് മു​ഹ​മ്മ​ദ്, സ​ജി അ​ല​ക്‌​സാ​ണ്ട​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഖി​ൽ അ​ഴൂ​ർ, മേ​ഴ്‌​സി വ​ർ​ഗീ​സ്, ഫാ​റൂ​ക്ക്, അ​ജി​ത്ത് മ​ണ്ണി​ൽ, എം.​ആ​ർ. ര​മേ​ശ്, സ​ജീ​വ് ജോ​സ​ഫ് മാ​ത്യു, പി.​എം.​അ​മീ​ൻ, ലി​യാ​ക്ക​ത്ത് അ​ലി​ക്കാ​ൻ, ജോ​സ് കൊ​ടു​ന്ത​റ, നി​ബു വെ​ട്ടി​പ്പു​റം, രാ​ജു നെ​ടു​വേ​ലി, ലൂ​യി​സ് വി​ന​യ​ൻ, ബി​നു വൈ​ല​പ്ര, വ​ർ​ഗീ​സ്, അ​നി​ൽ, ബി​നു ടി.​ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌കോ​ഴ​ഞ്ചേ​രി: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യ്‌​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി ടൗ​ണി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ധ​ര്‍​ണ​യി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്‌​റ്റെ​ല്ല തോ​മ​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
മ​ല്ല​പ്പ​ള്ളി: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കീ​ഴ്‌​വാ​യ്‌​പൂ​ര് പെ​ട്രോ​ൾ പ​മ്പി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി.​ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ്റി. ​ജി. ര​ഘു​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

‌മ​ല്ല​ശ്ശേ​രി: പ്ര​മാ​ടം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പൂ​ങ്കാ​വ് പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി ചി​റ്റൂ​ർ ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

‌പ​ത്ത​നം​തി​ട്ട: മൈ​ല​പ്രാ പ​ള്ളി​പ്പ​ടി പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു​തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പി, ഡി​സി​സി ഏ​ക്സി​ക്യൂ​ട്ടീ​വം​ഗം സ​ലിം പി. ​ചാ​ക്കോ, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ റെ​ജി മാ​ത്യു, ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബി​നു മൈ​ല​പ്ര, ബേ​ബി മൈ​ല​പ്ര, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, ബി​ജു ശ​മു​വേ​ൽ, എം.​കെ. സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌തി​രു​വ​ല്ല: പെ​രി​ങ്ങ​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രും​ത്തു​രു​ത്തി ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി. ​ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ്‌ ചാ​ത്ത​ങ്ക​രി, ഈ​പ്പ​ൻ കു​ര്യ​ൻ, തു​മ്പേ​ൽ ച​ന്ദ്ര​ൻ പി​ള്ള, തോ​മ​സ് കോ​വൂ​ർ, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, സ​ന്ദീ​പ് തോ​മ​സ്, അ​രു​ന്ധ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌കു​മ്പ​നാ​ട്: കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ്പ​നാ​ട് പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ൺ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ വ​ഹി​ച്ചു. ‌
‌കോ​ഴ​ഞ്ചേ​രി: മ​ല്ല​പ്പു​ഴ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി കോ​ഴ​ഞ്ചേ​രി ടി​ബി ജം​ഗ്ഷ​നി​ലെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം കെ​പി​സി​സി അം​ഗം കെ.​കെ. റോ​യ്സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജി ചെ​റി​യാ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

വ​ട​ശേ​രി​ക്ക​ര: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പെ​ട്രോ​ൾ പ​ന്പി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

‌റാ​ന്നി: അ​ങ്ങാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി റാ​ന്നി​യി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

‌കൈ​പ്പ​ട്ടൂ​ർ: വ​ള്ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി കൈ​പ്പ​ട്ടൂ​രി​ൽ ന​ട​ത്തി​യ ധ​ർ​ണ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ജി. ജോ​ൺ അ​ധ്യ​ച​ക്ഷ​ത വ​ഹി​ച്ചു. ‌

‌പ​ത്ത​നം​തി​ട്ട: മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.‌ ധ​ർ​ണ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് കു​മാ​ർ അ​ഴൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ മ​നാ​ഫ്, കെ.​വൈ. ബേ​ബി, ജി. ​പ്ര​സാ​ദ്, എ​സ്. സാ​ക്കി​ർ, വേ​ണു​ഗോ​പാ​ൽ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി​ജു നാ​രാ​യ​ണ​ൻ, സു​ദ​ർ​ശ​ന​ൻ, ഷാ​ജി പ​ള്ളി​മു​ക്ക്, കൊ​ച്ചു​മോ​ൻ, ഷി​ബു മാ​ത്യു, ശ്രീ​ലാ​ൽ, പി. ​ജി. പാ​പ്പ​ച്ച​ൻ, മ​ധു കോ​ന്നി, വി​ൽ‌​സ​ൺ, മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ. ​കെ. ബേ​ബി സ്വാ​ഗ​ത​വും ടി. ​പി. രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ‌

‌റാ​ന്നി: പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ആ​ർ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. ആ​ന​ന്ദ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​നാ​യി പു​ന്നൂ​സ്, അ​ജ​യ​ൻ എ​സ്. പ​ണി​ക്ക​ർ, ആ​ർ. സു​രേ​ഷ്, ചാ​ൾ​സ്, ജോ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌