500 കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ദേ​ഴ്സ് മീ​ൽ പ​ദ്ധ​തി
Tuesday, March 2, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​ത​ല​ങ്ങ​ളി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തി​ലു​ള്ള പാ​ലി​യേ​റ്റീ​വ് കു​ടും​ബ​ങ്ങ​ൾ​ക്ക് ക​രു​ത​ലി​ന്‍റെ സ്പ​ര്‍​ശ​മാ​കു​ക​യാ​ണ് ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ ഡി​സ്ട്ര​സ് മാ​നേ​ജ്‌​മെ​ന്‍റ് ക​ള​ക്ടീ​വ് ഇ​ന്ത്യ (ഡി​എം​സി​ഐ).
ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഹോ​പ്പ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ (ഐ​എ​പി​സി) കേ​ര​ള എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ‌
നി​ര്‍​ധ​ന​രും ദീ​ര്‍​ഘ​കാ​ല മാ​റാ​രോ​ഗ​ങ്ങ​ളു​മാ​യി കി​ട​പ്പി​ലാ​യ​വ​രോ ഒ​റ്റ​പ്പെ​ട്ട​വ​രോ ആ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ കി​റ്റ് എ​ത്തി​ച്ച് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് "മ​ദേ​ഴ്‌​സ് മീ​ല്‍'. ഏ​റ്റ​വും അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ആ​റു​മാ​സ​ത്തേ​ക്കാ​ണ് അ​മ്മ ഭ​ക്ഷ​ണം കി​റ്റു​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്.‌
അ​മ്മ ഭ​ക്ഷ​ണം പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ദി​ശ പ​ത്ത​നം​തി​ട്ട ഹാ​ളി​ൽ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി​ന്ധു അ​നി​ൽ നി​ര്‍​വ​ഹി​ച്ചു. ഡി​എം​സി​ഐ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ജെ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന അ​ന്ന​മ്മ ജോ​ൺ അ​നു​സ്മ​ര​ണം ഐ​എ​പി​സി ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, ദി​ശ പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ര്‍, സേ​വാ​കേ​ന്ദ്രം സെ​ക്ര​ട്ട​റി മി​നി ഷാ​ജി, മാ​ർ​ത്തോ​മ്മാ പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി ജോ​ർ​ജ്, കെ.​എ​ൻ രാ​ജ​പ്പ​ൻ, ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌