വെ​ബ്കാ​സ്റ്റിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ചു ‌
Tuesday, March 2, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന വൈ​ബ്കാ​സ്റ്റിം​ഗ് പ്ര​ക്രി​യ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വെ​ബ്കാ​സ്റ്റിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി. പ​ത്ത​നം​തി​ട്ട പി​ഡ​ബ്ല്യൂ​ഡി ഇ​ല​ക്ട്രോ​ണി​ക്സ് സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ എ​സ്.​ആ​ര്‍. ജ​യ​ച​ന്ദ്ര​നെ​യാ​ണ് നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

യോ​ഗം ‌നാളെ

പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം നാ​ളെ രാ​വി​ലെ 11.30 ന് ​ആ​ശു​പ​ത്രി ടെ​ലി മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍ : 0468 2222364. ‌‌