തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി ‌
Tuesday, March 2, 2021 10:45 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി വി​ല​യി​രു​ത്തി.

തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ ക​ള​ക്ഷ​ന്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു.

റാം​പ് സൗ​ക​ര്യം ഇ​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ല്‍ അ​വ ഒ​രു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ സ​ന്ദ​ര്‍​ശ​നം. നി​ല​വി​ലു​ള്ള 208 ബൂ​ത്തു​ക​ള്‍​ക്ക് പു​റ​മെ 103 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ള്‍ അ​ട​ക്കം 313 ബൂ​ത്തു​ക​ളാ​ണ് തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള​ത്.‌

തി​രു​വ​ല്ല ആ​ര്‍​ഡി​ഒ പി.​സു​രേ​ഷ്, അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍. രാ​ജ​ന്‍, എ​സി​പി ഡോ. ​എ​സ് സു​നീ​ഷ് ബാ​ബു, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ ഡി.​സി. ദി​ലീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌