ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ മ​ടി​ക്കാ​ത്ത റാ​ന്നി
Friday, March 5, 2021 10:17 PM IST
റാ​ന്നി: റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ലം ഒ​രി​ക്ക​ലും ആ​ർ​ക്കും കു​ത്ത​ക ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ 1996 മു​ത​ൽ സി​പി​എ​മ്മി​ലെ രാ​ജു ഏ​ബ്ര​ഹാം മ​ണ്ഡ​ലം എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. റാ​ന്നി​ക്കാ​ര​നാ​യ രാ​ജു മ​ണ്ഡ​ല​ത്തെ മു​റു​കെ​പി​ടി​ച്ച​പ്പോ​ഴും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റി വി​ധി​യെ​ഴു​താ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ത​ങ്ങ​ളെ​ന്ന് വോ​ട്ട​ർ​മാ​ർ തെ​ളി​യി​ച്ചി​ട്ടു​മു​ണ്ട്. റാ​ന്നി​യു​ടെ അ​തി​ർ​ത്തി 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ച​താ​ണ്. പ​ഴ​യ റാ​ന്നി ഇ​ട​തു​പ​ക്ഷാ​ഭി​മു​ഖ്യം ഏ​റെ​യു​ള്ള​താ​ണെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴും വ​ല​തു​മു​ന്ന​ണി വി​ജ​യി​ക്കു​ന്ന പാ​ര​ന്പ​ര്യ​വു​മു​ണ്ടാ​യി.
മ​ണ്ഡ​ല​ത്തി​ന്‍റെ പു​ന​ർ​വി​ഭ​ജ​നം ന​ട​ന്ന​തോ​ടെ പ​ഴ​യ ക​ല്ലൂ​പ്പാ​റ​യി​ലെ കോ​ട്ടാ​ങ്ങ​ൽ, എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ആ​റ·ു​ള​യി​ലെ അ​യി​രൂ​രും പ​ത്ത​നം​തി​ട്ട​യി​ലെ ചെ​റു​കോ​ലും റാ​ന്നി​യു​ടെ ഭാ​ഗ​മാ​യി. പ​ഴ​യ റാ​ന്നി​യി​ൽ നി​ന്ന് സീ​ത​ത്തോ​ടും ചി​റ്റാ​റും കോ​ന്നി​യോ​ടും ചേ​ർ​ത്തു. അ​തി​ർ​ത്തി മാ​റി​യ​ശേ​ഷം ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും രാ​ജു ഏ​ബ്ര​ഹാം ത​ന്നെ വി​ജ​യി​ച്ച​തോ​ടെ സി​പി​എം മ​ണ്ഡ​ലം ഉ​റ​പ്പി​ച്ചെ​ടു​ത്തു.മ​ണ്ഡ​ല​ത്തി​ന്‍റെ പ​ഴ​യ ച​രി​ത്രം ഇ​ട​തി​നെ മാ​ത്രം പി​ന്തു​ണ​യ്ക്കു​ന്ന​താ​യി​രു​ന്നി​ല്ല. 1957ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​ന്നി​യു​ടെ സ്വ​ന്തം വ​യ​ലാ ഇ​ടി​ക്കു​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. 1960ലും ​അ​ദ്ദേ​ഹ​മാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത​ത്. 1965ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ വ​യ​ലാ ഇ​ടി​ക്കു​ള പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു മാ​റി. ഇ.​എം. തോ​മ​സ് റാ​ന്നി​യി​ൽ മ​ത്സ​രി​ച്ചു. 1967, 1970 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്. 1977ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ഫ.​കെ.​എ. മാ​ത്യു വി​ജ​യി​ച്ചു. അ​ന്ന​ദ്ദേ​ഹം മ​ന്ത്രി​യു​മാ​യി. റാ​ന്നി​യി​ൽ നി​ന്നു​ള്ള ഒ​രു എം​എ​ൽ​എ മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യി​ട്ടു​ള്ള​തും കെ.​എ. മാ​ത്യു മാ​ത്ര​മാ​ണ്.1980ൽ ​ഇ​ട​തു​പ​ക്ഷ​ത്താ​യി​രു​ന്ന ആ​ന്‍റ​ണി വി​ഭാ​ഗം കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി എം.​സി. ചെ​റി​യാ​നും യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് ഐ ​സ്ഥാ​നാ​ർ​ഥി​യാ​യി സ​ണ്ണി പ​ന​വേ​ലി​ലും മ​ത്സ​രി​ച്ചു. വി​ജ​യം എം.​സി. ചെ​റി​യാ​നാ​യി​രു​ന്നു. 1982ൽ ​എം.​സി. ചെ​റി​യാ​നും ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് ഐ​യി​ൽ നി​ന്ന് സ​ണ്ണി പ​ന​വേ​ലി​ൽ ഇ​ട​തു ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് എ​സി​ലാ​യി. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം ഇ​ട​തു​പ​ക്ഷ​ത്തെ സ​ണ്ണി പ​ന​വേ​ലി​ലി​നെ തു​ണ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ 1986ൽ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യാ​യി റേ​ച്ച​ൽ സ​ണ്ണി പ​ന​വേ​ലി​ൽ മ​ത്സ​രി​ച്ചു. എം.​സി. ചെ​റി​യാ​ൻ ത​ന്നെ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി. ഇ​ത്ത​വ​ണ​യും വി​ജ​യം റേ​ച്ച​ൽ സ​ണ്ണി പ​ന​വേ​ലി​ക്ക്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജെ​യും എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മും സീ​റ്റ് ഏ​റ്റെ​ടു​ത്തു. ജോ​സ​ഫ് ഗ്രൂ​പ്പ് സ്ഥാ​നാ​ർ​ഥി​യാ​യി ഈ​പ്പ​ൻ വ​ർ​ഗീ​സ് മ​ത്സ​രി​ച്ചു. സി​പി​എം സ്ഥാ​നാ​ർ​ഥി ഇ​ടി​ക്കു​ള മാ​പ്പി​ള​യാ​യി​രു​ന്നു. വി​ജ​യം ഈ​പ്പ​ൻ വ​ർ​ഗീ​സി​നെ തു​ണ​ച്ചു.
1991ൽ ​വീ​ണ്ടും എം.​സി. ചെ​റി​യാ​ൻ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു. ഇ​ടി​ക്കു​ള മാ​പ്പി​ള​യാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. എം​എ​ൽ​എ ആ​യി​രി​ക്കെ അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​ല്ല.
രാ​ജു​വി​നെ മ​ണ്ഡ​ലം തു​ണ​ച്ച​ത് അ​ഞ്ചു ത​വ​ണ
അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് രാ​ജു ഏ​ബ്ര​ഹാ​മാ​ണ് റാ​ന്നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ലാ​ണ് അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്ന​താ​യ​തോ​ടെ പു​തി​യ സ്ഥാ​നാ​ർ​ഥി​യെ തേ​ടു​ക​യാ​ണ് റാ​ന്നി​യി​ലെ എ​ൽ​ഡി​എ​ഫ്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രാ​ജു ഏ​ബ്ര​ഹാ​മി​നെ പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എം 1996ൽ ​അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി അ​ന്ന​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പീ​ലി​പ്പോ​സ് തോ​മ​സ് റാ​ന്നി​യി​ലെ​ത്തി. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ രാ​ജു ഏ​ബ്ര​ഹാം വി​ജ​യി​ച്ചു. പി​ന്നീ​ടി​ങ്ങോ​ട്ട് രാ​ജു​വി​നു തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല.
2001ൽ ​ബി​ജി​ലി പ​ന​വേ​ലി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2006ൽ ​പീ​ലി​പ്പോ​സ് തോ​മ​സ് വീ​ണ്ടും മ​ത്സ​രി​ച്ചു. 2011ൽ ​മ​ണ്ഡ​ലം അ​തി​ർ​ത്തി മാ​റി​യ​തോ​ടെ യു​ഡി​എ​ഫ് ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.
ഇ​ത്ത​വ​ണ​യും പീ​ലി​പ്പോ​സ് തോ​മ​സ് ത​ന്നെ മ​ത്സ​രി​ച്ചു. പ​ക്ഷേ വി​ജ​യം അ​ദ്ദേ​ഹ​ത്തെ തു​ണ​ച്ചി​ല്ല. തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യം കോ​ണ്‍​ഗ്ര​സു​മാ​യി പീ​ലി​പ്പോ​സ് അ​ക​ലാ​ൻ കാ​ര​ണ​മാ​യി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നു​ള്ള ചേ​രി​തി​രി​വും കാ​ലു​വാ​ര​ലു​മാ​ണ് പ​രാ​ജ​യ​കാ​ര​ണ​മാ​യി വി​ല​യി​രു​ത്തി​യ​ത്. 2016ൽ ​കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​റി​യാ​മ്മ ചെ​റി​യാ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്.
ആ​നു​കാ​ലി​കം
കോ​ണ്‍​ഗ്ര​സി​ലെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന​പ്പോ​ഴും രാ​ജു ഏ​ബ്ര​ഹാം നേ​ടി​വ​ന്ന വി​ജ​യം റാ​ന്നി​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.
2004, 2009, 2014, 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ലീ​ഡ് മ​ണ്ഡ​ലം ന​ല്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലൊ​ഴി​കെ യു​ഡി​എ​ഫ് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം പു​ല​ർ​ത്തി​യ​ത്.
വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മാ​ണ് രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ​ത്. ഇ​ത്ത​വ​ണ ഇ​രു​മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റാ​ന്നി​യെ ഉ​റ്റു​നോ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14596 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് രാ​ജു ഏ​ബ്ര​ഹാ​മി​നു ല​ഭി​ച്ച​ത്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ലീ​ഡ് 7824 വോ​ട്ടി​ന്‍റേ​താ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ക​ട്ടെ എ​ൽ​ഡി​എ​ഫ് 2139 വോ​ട്ടി​ന്‍റെ ലീ​ഡു നേ​ടി.
2016 നി​യ​മ​സ​ഭ​യി​ൽ 28201 വോ​ട്ടു​ക​ളാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് ലഭിച്ചത്. ലോ​ക്സ​ഭ​യി​ലേ​ക്ക് 39560 വോ​ട്ടും ല​ഭി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 21997 വോ​ട്ടു മാ​ത്ര​മാ​ണ് നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു മ​ണ്ഡ​ലം ന​ൽ​കു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പാ​ർ​ട്ടി മ​ണ്ഡ​ല​ത്തി​ൽ അ​ങ്ക​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്. യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് ത​ന്നെ​യാ​കും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക.
വോ​ട്ട​ർ​മാ​ർ
ആ​കെ - 1,90,468
സ്ത്രീ​ക​ൾ - 98,451
പു​രു​ഷ​ൻ​മാ​ർ - 92,016
ട്രാ​ൻ​സ്ജ​ൻ​ഡ​ർ - 01.
മ​ണ്ഡ​ല പ​രി​ധി​യി​ൽ - പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, അ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, കൊ​റ്റ​നാ​ട്, അ​യി​രൂ​ർ, ചെ​റു​കോ​ൽ, കോ​ട്ടാ​ങ്ങ​ൽ, എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.
നി​യ​മ​സ​ഭ 2016
രാ​ജു ഏ​ബ്ര​ഹാം
(സി​പി​എം) - 58749
മ​റി​യാ​മ്മ ചെ​റി​യാ​ൻ
(കോ​ണ്‍​ഗ്ര​സ്) - 44153
കെ. ​പ​ത്മ​കു​മാ​ർ (ബി​ഡി​ജെഎ​സ്) - 28201.
ലോ​ക്സ​ഭ 2019
ആ​ന്‍റോ ആ​ന്‍റ​ണി
(കോ​ണ്‍​ഗ്ര​സ്) - 50755
വീ​ണാ ജോ​ർ​ജ്
(സി​പി​എം) - 42931
എം.​ടി. ര​മേ​ശ്
(ബി​ജെ​പി) - 39560