ഇ​ന്‍​ഫാ​മി​ന്‍റെ ഇ​ട​പെ​ട​ല്‍ ശ്ലാ​ഘ​നീ​യം: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍
Friday, March 5, 2021 10:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ല​യി​ല്‍ ഇ​ന്‍​ഫാ​മി​ന്‍റെ ഇ​ട​പെ​ട​ല്‍ ശ്ലാ​ഘ​നീ​യ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ല ലോ​ക്ക്ഡൗ​ണ്‍​കാ​ല​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​യി ആ​വി​ഷ്‌​ക​രി​ച്ച പ​ത്താ​യം നി​റ​യ്ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​വി​ള​ക​ളു​ടെ വി​ല​യും ബോ​ണ​സും വി​ത​ര​ണം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. വി​ള​ക​ളു​ടെ ത​റ​വി​ല സ​ര്‍​ക്കാ​രു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മൊ​തു​ങ്ങു​മ്പോ​ള്‍ അ​ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യാ​ണ് പ​ത്താ​യം നി​റ​യ്ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ഇ​ന്‍​ഫാം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍ സം​ഘ​ടി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
വി​ല​ത്ത​ക​ര്‍​ച്ച മൂ​ലം ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യ കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ത്താ​യം നി​റ​യ്ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ഇ​ന്‍​ഫാ​മി​ന് തി​ക​ഞ്ഞ ചാ​രി​താ​ര്‍​ഥ്യ​മു​ണ്ടെ​ന്ന് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി​യ ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ല ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു. ഇ​ട​നി​ല​ക്കാ​ര്‍ ഇ​ല്ലാ​തെ ക​പ്പ​യ്ക്ക് 15 രൂ​പ വി​ല​യും അ​ഞ്ചു രൂ​പ ബോ​ണ​സും ന​ല്‍​കി ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷ​ത്തോ​ളം കി​ലോ ക​പ്പ​യാ​ണ് ശേ​ഖ​രി​ച്ച​ത്. ഏ​ത്ത​ക്കാ​യ്ക്ക് കി​ലോ​യ്ക്ക് 25 രൂ​പ വി​ല​യും 15 രൂ​പ ബോ​ണ​സും കാ​പ്പി​ക്കു​രു​വി​ന് കി​ലോ​യ്ക്ക് 70 രൂ​പ വി​ല​യും 11 രൂ​പ ബോ​ണ​സും ന​ല്‍​കാ​നാ​യി. പ​ത്താ​യം നി​റ​യ്ക്ക​ല്‍ പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ക​ര്‍​ഷ​ക​രെ​യും ഐ​എ​എ​ഫ് അം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.
കൃ​ഷി​വി​ള​ക​ള്‍​ക്ക് വി​ല​ത്ത​ക​ര്‍​ച്ച​യു​ണ്ടാ​യ ഘ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ലാ​ണ് ഇ​ന്‍​ഫാം ന​ട​ത്തി​യ​തെ​ന്ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ ഫാ. ​ജെ​യിം​സ് വെ​ണ്‍​മാ​ന്ത​റ, ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍ എ​ന്നി​വ​രെ​യും ഇ​ന്‍​ഫാം അ​ഗ്രി ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ​യും മാ​ർ ജോ​സ് പു​ളി​ക്ക​ല്‍ ആ​ദ​രി​ച്ചു. വി​ല​ത്ത​ക​ര്‍​ച്ച​യു​ടെ പ്ര​തി​സ​ന്ധി​കാ​ല​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യ ഇ​ന്‍​ഫാം ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ലി​നെ ക​ര്‍​ഷ​ക​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ജെ​യ്സ​ണ്‍ ചെ​മ്പ്ളാ​യി​ല്‍, ജോ​മോ​ന്‍ ചേ​റ്റു​കു​ഴി, ജോ​സ് താ​ഴ​ത്തു​പീ​ടി​ക​യി​ല്‍, ത​ങ്ക​ച്ച​ന്‍ കൈ​ത​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ള​ക​ള്‍ സം​ഭ​രി​ച്ച​ത്.
ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍ പ്ര​സം​ഗി​ച്ചു. ഇ​ന്‍​ഫാം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ര്‍ ജോ​സ് താ​ഴ​ത്തു​പീ​ടി​ക​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.