പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ സി ​വി​ജി​ലി​ല്‍ പ​രാ​തി അ​യ​ക്കാം ‌
Friday, March 5, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: 2021 നി​യ​മ​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള സി ​വി​ജി​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ജി​ല്ലാ ക​ള​ക്ട്റേ​റ്റി​ല്‍ ആ​രം​ഭി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.‌
പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ​രാ​തി​ക്ക് 100 മി​നി​ട്ടി​നു​ള്ളി​ല്‍ സി ​വി​ജി​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രി​ഹാ​രം ഉ​ണ്ടാ​കും. സി ​വി​ജി​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണു പ​രാ​തി​ക​ള്‍ അ​യ​ക്കാ​ന്‍ ക​ഴി​യു​ക. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സി ​വി​ജി​ല്‍ ആ​പ്പ് ആ​ന്‍​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.
മൊ​ബൈ​ല്‍​ഫോ​ണി​ല്‍ ജി​പി​എ​സ് ഓ​പ്ഷ​ന്‍ ഓ​ണ്‍​ചെ​യ്തി​ട്ടാ​ല്‍ മാ​ത്ര​മേ പ​രാ​തി​ക​ള്‍ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ ല​ഭി​ക്കു​ക​യു​ള്ളൂ.
മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് പ​രാ​തി​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാം. പ​രാ​തി​ക്കാ​ര​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ​യോ അ​ല്ലാ​തെ​യോ പ​രാ​തി​ക​ള്‍ അ​യ​യ്ക്കാം. ‌
45 ടീ​മു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്റ്റാ​റ്റി​ക് സ​ര്‍​വെ​യ്‌​ല​ന്‍​സ് ടീം (​എ​സ്എ​സ് ടി), ​ഫ്ളൈ​യിം​ഗ് സ്‌​ക്വാ​ഡ് (എ​ഫ്.​എ​സ്), ആ​ന്‍റി ഡീ​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് (എ​ഡി​എ​സ്), വീ​ഡി​യോ സ​ര്‍​വെ​യ‌​ല​ന്‍​സ് ടീം (​വി​എ​സ്ടി), വീ​ഡി​യോ വ്യൂ​യിം​ഗ് ടീം (​വി​വി​ടി) എ​ന്നി​വ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടീ​മു​ക​ള്‍. പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടാ​യാ​ല്‍ ഈ ​ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ഹ​രി​ക്കു​ന്ന​ത്.‌
ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സി ​വി​ജി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ടി.​ബി​നോ​യ്, സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ന​വാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 9400727980 എ​ന്ന ന​മ്പ​രി​ലും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം. ‌