പെ​രി​ങ്ങ​ര പാ​ട​ങ്ങ​ളി​ല്‍ കൊ​യ്ത്തു​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Sunday, March 7, 2021 10:33 PM IST
തി​രു​വ​ല്ല: അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നെ​ല്ല​റ​യായ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്ത് ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.

മൂ​വാ​യി​രം ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി​യു​ള്ള പെ​രി​ങ്ങ​ര​യി​ലെ 215 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള പാ​ണാ​കേ​രി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വി​ള​വെ​ടു​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ന്‍ ജോ​സ​ഫ്, അ​പ്പ​ര്‍​കു​ട്ട​നാ​ട് നെ​ല്‍​ക​ര്‍​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റും മു​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സാം ​ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് കൊ​യ്ത്ത് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.‌

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 26 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

വി​ള​വെ​ടു​പ്പി​ന് ആ​വ​ശ്യ​മാ​യ കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഏ​ജ​ന്‍​സി മു​ഖേ​ന നേ​ര​ത്തേ ത​ന്നെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​കി​ല്ല.‌

മ​ണി​ക്കൂ​റി​ന് 1950 രൂ​പ​യ്ക്ക് കു​ട്ട​നാ​ട് പൂ​വം സ്വ​ദേ​ശി വി​ത്സ​ണാ​ണ് യ​ന്ത്രം എ​ത്തി​ച്ചി​രി​ക്കു​ന്ന ഏ​ജ​ന്‍​സി. പാ​ണാ​കേ​രി പാ​ട​ശേ​ഖ​ര​ത്തി​ല്‍ അ​ഞ്ച് യ​ന്ത്ര​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്.

ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ 1975, 2000 എ​ന്നീ നി​ല​യി​ലാ​ണ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വാ​ട​ക ന​ല്‍​കേ​ണ്ട​ത്.​ക​ഴി​ഞ്ഞ കൃ​ഷി​ക്ക് ഏ​ക്ക​റി​ന് 29 ട​ണ്‍, 30 ട​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ള​വെ​ടു​പ്പി​ല്‍ നെ​ല്ല് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ ഇ​തി​ല്‍ കൂ​ടു​ത​ല്‍ വി​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.‌

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എം.​സി.​ഷൈ​ജു, റ​വ.​ജി​ജി മാ​ത്യൂ​സ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ഉ​മ്മ​ന്‍, കെ​എ​സ്‌​കെ​ടി​യു മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. ചാ​ക്കോ, പാ​ണാ​കേ​രി പാ​ട​ശേ​ഖ​ര ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ഏ​ബ്ര​ഹാം കോ​വൂ​ര്‍, ഈ​പ്പ​ന്‍ കു​ര്യ​ന്‍, തോ​മ​സ് കോ​വൂ​ര്‍ എ​ന്നി​വ​ര്‍ കൊ​യ്ത്ത് ഉ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.‌