ജാ​ഗ്ര​താ​കാ​ല​ത്ത് ത​ല​പ്പ​ത്തു വ​നി​ത ‌
Sunday, March 7, 2021 10:36 PM IST
ഡോ. ​എ. എ​ല്‍. ഷീ​ജ (ഡി​എം​ഒ)‌
4 തു​ട​ക്ക​ത്തി​ലെ ജാ​ഗ്ര​ത‌
ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ കു​ട്ടി​ക​ള്‍ സം​സ്ഥാ​ന​ത്തു ജ​നു​വ​രി​യി​ല്‍ മൂ​ന്ന് കോ​വി​ഡ് കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ചൈ​ന​യി​ല്‍ നി​ന്നു​വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം സം​ശ​യം തോ​ന്നു​ന്ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും നി​രീ​ക്ഷ​ണ​ത്തി​ല​യ​ക്കാ​നും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മു​ത​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​വാ​സി​ക​ളേ​റെ​യു​ള്ള ന​മ്മു​ടെ നാ​ട്ടി​ല്‍ വൈ​റ​സ് വ​ലി​യ രീ​തി​യി​ല്‍ ബാ​ധി​ച്ചേ​ക്കാ​മെ​ന്നൊ​രു ആ​ശ​ങ്ക മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച് ടെ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​നു​മ​തി ന​ല്‍​കി.‌ റാ​ന്നി പ​ഴ​വ​ങ്ങാ​ടി​യി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ന്‍ റാ​ന്നി​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചെ​റി​യൊ​രു സം​ശ​യ​മു​ണ്ടെ​ന്ന് വി​ളി​വ​രു​ന്ന​ത്. സ്ര​വം പ​രി​ശോ​ധി​ക്ക​ണോ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴെ പ​രി​ശോ​ധ​ന​യ്ക്ക​ക്കാ​ന്‍ പ​റ​ഞ്ഞു. പി​ന്നീ​ട് അ​വ​രു​ടെ വാ​ഹ​ക​രെ ക​ണ്ടെ​ത്തി.‌
4 2020 മാ​ര്‍​ച്ച് 7 ‌
റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ക​ണ്ടെ​ത്തി​യ ഐ​ത്ത​ല സ്വ​ദേ​ശി​ക​ള്‍​ക്കും അ​വ​രു​ടെ വീ​ട്ടി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ​വ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന​റി​യു​ന്ന​ത് 2020 മാ​ര്‍​ച്ച് ഏ​ഴി​നാ​ണ്. രാ​ത്രി​യോ​ടെ​യാ​ണ് വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഉ​ന്ന​താ​ധി​കാ​രി​ക​ളെ​യും ജി​ല്ലാ​ക​ള​ക്ട​റെ​യും വി​വ​രം അ​റി​യി​ച്ചു.
ഐ​ത്ത​ല​യി​ല്‍ നി​ന്നു​ള്ള​വ​രെ നേ​ര​ത്തെ ത​ന്നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ അ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു അ​ടു​ത്ത ഘ​ട്ടം.‌
രാ​ത്രി 12ന് ​എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യു​മാ​യി മീ​റ്റിം​ഗ് പു​ല​ര്‍​ച്ചെ ര​ണ്ടു​വ​രെ തു​ട​ര്‍​ന്നു. മാ​ര്‍​ച്ച് എ​ട്ടി​നു വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ റാ​ന്നി മു​ഴു​വ​ന്‍ ഭീ​തി​യി​ലാ​യി. ഉ​റ​ക്ക​മി​ല്ലാ​ത്ത, അ​വ​ധി​യി​ല്ലാ​ത്ത നാ​ളു​ക​ളു​ടെ തു​ട​ക്കം ഇ​വി​ടെ നി​ന്നാ​യി​രു​ന്നു. ബ്രേ​ക്ക് ദി ​ചെ​യ്ന്‍ കാ​മ്പെ​യ്‌​നു തു​ട​ക്കം കു​റി​ച്ച​തും ഇ​വി​ടെ​നി​ന്നാ​ണ്. ആ​ദ്യ​ത്തെ ഈ ​പ്ര​തി​രോ​ധം ഇ​പ്പോ​ഴും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഇ​ടം പി​ടി​ച്ചു ക​ഴി​ഞ്ഞു. ഇ​ട​വി​ട്ട കൈ​ക​ഴു​ക​ലു​ക​ളും, മാ​സ്‌​കും, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ല​വു​മെ​ല്ലാം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​യി.‌
4ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പി​പി​ഐ കി​റ്റി​ലേ​ക്ക്‌
കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ആ​ദ്യം പി​പി​ഇ കി​റ്റ് ധ​രി​ച്ചു തു​ട​ങ്ങി​യ​ത്. ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് പ​ല​ര്‍​ക്കും ഇ​ത​മൂ​ലം ഉ​ണ്ടാ​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ചു ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ഴ​ത്തെ അ​സ്വ​സ്ഥ​ത​ക​ളാ​ണ് കാ​ര​ണം. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ അ​ട​ക്കും പി​ന്നീ​ട് ഇ​തു ധ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ എ​ന്തൊ​ക്കെ ചെ​യ്യാ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും ആ​ലോ​ചി​ച്ചു. സ​മാ​ന​ത​ക​ളി​ലാ​ത്ത രോ​ഗ​വ്യാ​പ​നം ആ​യ​തി​നാ​ല്‍ എ​ല്ലാം പു​തു​മ നി​റ​ഞ്ഞ​താ​യി.‌
ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലും മ​റ്റും ആ​ദ്യം ജോ​ലി ചെ​യ്യാ​ന്‍ പ​ല​രും വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് എ​ല്ലാ​വ​രും കൂ​ടെ നി​ന്നു. ഗ​ര്‍​ഭി​ണി​ക​ളും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള​വ​രും മാ​സ​ങ്ങ​ള്‍ പ്രാ​യ​മു​ള്ള കു​ഞ്ഞു​ള്ള​വ​രും തു​ട​ങ്ങി എ​ല്ലാ​വ​രേ​യും അ​വ​ധി ഒ​ഴി​വാ​ക്കി തി​രി​കെ വി​ളി​ക്കേ​ണ്ടി വ​ന്നു. അ​ത്യാ​വ​ശ്യം കു​റ​ച്ചു​പേ​ര്‍​ക്ക് അ​വ​ധി ന​ല്‍​കി. അ​വ​രെ സ​മാ​ധാ​നി​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു. പ​ക്ഷെ ഈ ​നി​മി​ഷം വ​രെ അ​വ​ര്‍ ഒ​പ്പം നി​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്ന് പു​തി​യ ടീ​മു​ക​ള്‍ എ​ത്തി. എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചു.
ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു നി​ര്‍​ത്തി. മേ​യ് മാ​സ​ത്തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം പൂ​ജ്യ​ത്തി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞു. പി​ന്നീ​ടു​ള്ള ഘ​ട്ടം വി​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ എ​ത്തി​ച്ച​തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. പ്ര​തി​ദി​ന ക​ണ​ക്കു​ക​ള്‍ കൂ​ടി​വ​ന്ന​പ്പോ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി. കൂ​ടു​ത​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യി. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലും ജീ​വ​ന​ക്കാ​ര്‍ ഏ​റെ പ​രി​ശ്ര​മി​ച്ചു.‌
4 മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന സം​ഭ​വം‌
കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ട്ടു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​മ്പോ​ള്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ച്ച സം​ഭ​വ​മാ​ണ് ഇ​തി​ലേ​റ്റ​വും നാ​ണ​ക്കേ​ടാ​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പാ​കെ പ്ര​തി​ക്കൂ​ട്ടി​ലാ​യി. അ​തു​വ​രെ സ​മ്പാ​ദി​ച്ച നേ​ട്ട​ങ്ങ​ളെ​ല്ലാം ത​വി​ടു​പൊ​ടി​യാ​യ​തു പോ​ലെ തോ​ന്നി. മ​ന​സി​നെ ധൈ​ര്യ​പ്പെ​ടു​ത്തി തു​ട​ര്‍​ന്നു​ള്ള ജോ​ലി​ക​ളി​ല്‍ ഇ​തു പാ​ഠ​മാ​യി. മ​റ്റു നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഇ​വ​യെ നേ​രി​ടു​ക​യാ​യി​രു​ന്നു. ന​ല്ല ഒ​രു ടീം ​വ​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​നു ന​ട​ത്താ​നാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം.‌
‌4വ​ലി​യ വെ​ല്ലു​വി​ളി‌
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ഒ​രു​മി​ച്ച് വ​ന്ന സ​മ​യം വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ട്ടി​രു​ന്നു. ജി​ല്ല​യി​ല്‍ കോ​വി​ഡ് ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ​മ​യം കൂ​ടി ആ​യി​രു​ന്നു അ​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ പ്ര​തീ​ക്ഷി​ച്ച അ​ത്ര​യും പ​രി​ക്കേ​ല്‍​ക്കാ​തെ അ​വി​ടെ നി​ന്നും ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞു. കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​നി​ല്‍​ക്കു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു സ​മീ​പ​ദി​വ​സ​ങ്ങ​ള്‍ വ​രെ​യും പ​ത്ത​നം​തി​ട്ട. രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഇ​പ്പോ​ഴും ഇ​ല്ലാ​തി​ല്ല. എ​ല്ലാ​വ​രും ശ്ര​ദ്ധ കൈ​വി​ടാ​തി​രു​ന്നാ​ല്‍ ഇ​തി​നെ ന​മു​ക്ക് നി​യ​ന്ത്രി​ച്ചു പോ​കാ​നാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.‌
60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തോ​ന്നു​ന്നു​ണ്ട്. അ​വ​രെ പു​റ​ത്തേ​ക്കി​റ​ക്കാ​തെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഇ​തു​വ​രെ. പെ​ട്ട​ന്ന് പു​റ​ത്തേ​ക്ക് വ​രു​മ്പോ​ള്‍ അ​തും ജ​ന​ത്തി​ര​ക്കി​ലേ​ക്ക് വ​രു​മ്പോ​ള്‍ ചെ​റി​യ പേ​ടി​യു​ണ്ട്. വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പു കാ​ലം വ​രു​മ്പോ​ഴും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന നി​ര്‍​ദേ​ശ​മാ​ണു​ള്ള​ത്.‌