ബി​ജെ​പി വോ​ട്ടു​ക​ളെ​ച്ചൊ​ല്ലി കോ​ന്നി​യി​ൽ ആ​രോ​പ​ണം
Thursday, April 8, 2021 10:34 PM IST
‌‌കോ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി വോ​ട്ടു​ക​ളെ​ച്ചൊ​ല്ലി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ. കോ​ന്നി​യി​ലെ ബി​ജെ​പി വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കൃ​ത്യ​മാ​യി പോ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നു മ​റി​ച്ചു ന​ൽ​കി​യെ​ന്നാ​രോ​പ​ണം എ​ൽ​ഡി​എ​ഫ് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.
കോ​ന്നി​യി​ൽ യു​ഡി​എ​ഫി​നു വേ​ണ്ടി ബി​ജെ​പി വോ​ട്ട് ക​ച്ച​വ​ടം ചെ​യ്തു​വെ​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ആ​രോ​പ​ണം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ് ആ​രോ​പി​ച്ചു .പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ക്ക​ലാ​ണ് സ്ഥാ​നാ​ർ​ഥി ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌