ക്രി​യാ​ത്മ​ക ചി​ന്ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണം: ബിഷപ് മാ​ർ തോ​മ​സ് ത​റ​യി​ൽ ‌
Thursday, April 8, 2021 10:34 PM IST
‌തെ​ള്ളി​യൂ​ർ: സ​മൂ​ഹ​ത്തി​ലാ​യാ​ലും കു​ടും​ബ​ത്തി​ലാ​യാ​ലും ക്രി​യാ​ത്മ​ക ചി​ന്ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്ന് ച​ങ്ങാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ.തെ​ള്ളി​യൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​നി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
സ​മൂ​ഹ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ അ​വ​യെ പ​രി​ഹ​രി​ക്കാ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും ക​ഴി​യു​ന്ന ദൈ​വ​ത്തി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സം ന​മ്മി​ലു​ണ്ടാ​ക​ണ​മെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ൾ​ക്കും ആ​ധി​ക​ൾ​ക്കും അ​ടി​സ്ഥാ​ന​മി​ല്ല.
കു​രി​ശി​നെ മ​ഹ​ത്വ​ത്തി​ന്‍റെ ചി​ഹ്ന​മാ​ക്കി​യ ക്രി​സ്തു​വി​ലാ​ണ് ന​മ്മ​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. അ​സാ​ധ്യ​ത​ക​ളെ സാ​ധ്യ​ത​ക​ളാ​ക്കി മാ​റ്റി​യ​താ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സം. സ്നേ​ഹ​ത്തി​ലൂ​ടെ​യാ​ണ് മാ​റ്റം ഉ​ണ്ടാ​കേ​ണ്ട​ത്. എ​ന്നാ​ൽ ശി​ക്ഷ​യി​ലൂ​ടെ​യു​ള്ള മാ​റ്റ​ത്തി​നാ​ണ് നാം ​പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. കു​രി​ശ് മ​ഹ​ത്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​തോ​ടെ അ​തി​ൽ ആ​ന​ന്ദം കൊ​ള്ളു​ന്ന സ​മൂ​ഹ​ത്തി​ന് ധൈ​ര്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി അ​തു മാ​റി​യെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.‌
കോ​ട്ട​യം ഓ​ർ​ത്ത​ഡോ​ക്സ് തി​യ​ളോ​ജി​ക്ക​ൽ സെ​മി​നാ​രി ഡീ​ൻ ഓ​ഫ് സ്റ്റ​ഡീ​സ് റ​വ. ഡോ. ​റെ​ജി മാ​ത്യു വ​ച​ന​സ​ന്ദേ​ശം ന​ല്കി. തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, ത​ടി​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​തോ​ട്ടാ​ൽ, വി​കാ​രി ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌
ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും മാ​ങ്ങാ​നം സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ഈ​ശോ മാ​ത്യു വ​ച​ന​സ​ന്ദേ​ശ​വും ന​ല്കും. ‌