പു​ഷ്പ​ഗി​രി​യി​ൽ പ്ര​തീ​ക്ഷ ഓ​ട്ടി​സം ദി​നാ​ഘോ​ഷം
Friday, April 9, 2021 9:40 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഓ​ട്ടി​സം ബോ​ധ​വ​ത്ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പു​ഷ്പ​ഗി​രി ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടി​ൽ ന​ട​ന്നു.
ഓ​ട്ടി​സം രോ​ഗ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും പൂ​ർ​ണ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക​യും അ​വ​രെ മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മൂ​ഹ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.
കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളും പു​ഷ്പ​ഗി​രി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൂ​ജ രോ​ഹി​ത്,ഡോ. ​പൂ​ർ​ണി​മ ആ​ദ​ർ​ശ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ധി നി​ർ​ണ​യി​ച്ചു.
പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്ത്, പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​മ​ഞ്ജു ജോ​ർ​ജ് ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.