‌രാ​ഷ്ട്രീ​യാ​ടി​ത്ത​റ ഇ​ള​ക്കി അ​ടൂ​രി​ലെ വോ​ട്ടു​ക​ൾ
Friday, April 9, 2021 9:53 PM IST
അ​ടൂ​ർ: അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ക​ണ​ക്കു​ക​ളി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ. മൂ​ന്ന് മു​ന്ന​ണി​ക​ളും സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി വ​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ പോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത് 149927 വോ​ട്ടു​ക​ളാ​ണ്.
208099 വോ​ട്ട​ർ​മാ​രി​ൽ 72.05 ശ​ത​മാ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി. ത​പാ​ൽ വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​ക​ൾ കൂ​ടി അ​ന്തി​മ​മാ​കു​ന്പോ​ൾ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ നേ​രി​യ വ​ർ​ധ​ന കൂ​ടി ക​ണ​ക്കാ​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും 2016ലെ 74.37 ​ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്താ​നി​ട‍​യി​ല്ല. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​തും അ​ടൂ​രി​ലാ​ണ്. 76.71 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ​ത്.
202959 വോ​ട്ട​ർ​മാ​രി​ൽ 155682 പേ​ർ ബൂ​ത്തി​ലെ​ത്തി. 2016 ലാ​ക​ട്ടെ 208432 വോ​ട്ട​ർ​മാ​രി​ൽ 155018 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാ​മ​തെ​ത്തി​യ മ​ണ്ഡ​ല​മാ​ണ് അ​ടൂ​ർ. അ​ര​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ ബി​ജെ​പി മ​ണ്ഡ​ല​ത്തി​ൽ നേ​ടു​ക​യും ചെ​യ്തു. ലീ​ഡ് ചെ​യ്ത​ത് എ​ൽ​ഡി​എ​ഫു​മാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫി​ന് അ​ടൂ​രി​ൽ മൂ​ന്നാം സ്ഥാ​ന​മാ​യി​രു​ന്നു. സം​ഘ​ട​നാ​പ​ര​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ലെ പാ​ളി​ച്ച യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ​യും പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ടാ​യി. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി​രു​ന്ന കെ. ​പ്ര​താ​പ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത് ആ​ദ്യം യു​ഡി​എ​ഫ് ക്യാ​ന്പി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട​ത് മാ​റി.
വി​ക​സ​ന കേ​ന്ദ്രീ​കൃ​ത​മാ​യ അ​ടൂ​രി​നു​വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ഹാ​ട്രി​ക് തി​ക​യ്ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ ശ്ര​മ​ത്തെ വി​ക​സ​ന പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ത​ന്നെ എം.​ജി. ക​ണ്ണ​നും കെ. ​പ്ര​താ​പ​നും നേ​രി​ട്ടു. മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഏ​താ​ണ്ട് ഒ​പ്പ​ത്തി​നൊ​പ്പം എ​ന്ന നി​ല​യാ​ണെ​ന്ന​താ​ണ് പോ​ളിം​ഗ് ന​ൽ​കു​ന്ന സൂ​ച​ന. 25460 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് 2016ൽ ​അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ വി​ജ​യി​ച്ച​ത്.
ഇ​ത്ത​വ​ണ ആ​രു ജ​യി​ച്ചാ​ലും ഭൂ​രി​പ​ക്ഷം അ​ധി​ക​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നേ​ക്കാ​ൾ 1956 വോ​ട്ടി​ന്‍റെ കു​റ​വാ​ണ് ബി​ജെ​പി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യെ​ന്ന​തും വോ​ട്ട് വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി. അ​ത്ര​യും വോ​ട്ടു​ക​ൾ നി​ല​നി​ർ​ത്താ​നാ​യാ​ൽ എ​ൻ​ഡി​എ​യ്ക്ക് അ​ത്ഭു​തം സൃ​ഷ്ടി​ക്കാ​നാ​കു​ന്ന മ​ണ്ഡ​ല​മാ​യാാ​ണ് അ​ടൂ​രി​നെ പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. 1991 മു​ത​ൽ 2006 വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം ഉ​ണ്ടാ​യി​രു​ന്ന അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ അ​ട്ടി​മ​റി സൂ​ച​ന ന​ൽ​കി​യാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ​ ‘
‘വി​ജ​യം ഉ​റ​പ്പെ​ന്ന് ‘
വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ബൂ​ത്തു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ അ​ടൂ​രി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ന​ല്ല ഒ​രു മ​ത്സ​ര​മാ​ണ് അ​ടൂ​രി​ൽ പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും വ്യ​ക്തി​ഹ​ത്യം ആ​രോ​പ​ണ​ങ്ങ​ളും മ​ന​സി​നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. ഇ​തി​നി​ടെ​യി​ൽ ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ പി​ന്തു​ണ ആ​ർ​ജി​ച്ചെ​ടു​ക്കാ​നാ​യി​രു​ന്നു. ആ​ത്മ​വി​ശ്വാ​സം ഏ​റെ​യു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​നി​ന്നു.
- എം.​ജിക​ണ്ണ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
‘ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കും’
അ​ടൂ​രി​ൽ മി​ക​ച്ച വി​ജ​യം ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ. ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ഭി​ക്കാ​ത്ത വോ​ട്ടു​ക​ൾ കൂ​ടി ഇ​ത്ത​വ​ണ ല​ഭി​ക്കും.
അ​ടൂ​രി​ലെ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച​വ​ർ​ക്ക് വോ​ട്ട​ർ​മാ​ർ ത​ന്നെ മ​റു​പ​ടി പ​റ​യും. വി​ക​സ​നം തു​ട​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് വോ​ട്ടു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൊ​തു​വെ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്

.- ചി​റ്റ​യം ഗോ​പ​കു​മാ​ർ,എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
‘ശു​ഭ​പ്ര​തീ​ക്ഷ​’
അ​ടൂ​രി​ൽ ഇ​ത്ത​വ​ണ മാ​റ്റ​ത്തി​നു​വേ​ണ്ടി ജ​നം വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൻ​ഡി​എ​യ്ക്കാ​ണ ്ശു​ഭ​പ്ര​തീ​ക്ഷ. ശ​ക്ത​മാ​യ മ​ത്സ​രം എ​ൻ​ഡി​എ​യും ന​ട​ത്തി. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ചു. എ​ൻ​ഡി​എ മ​ണ്ഡ​ല​ത്തി​ൽ നേ​ടി​വ​രു​ന്ന ജ​നപി​ന്തു​ണ അ​തേ നി​ല​യി​ൽ ത​ന്നെ പ്ര​തി​ഫ​ലി​ച്ചാ​ൽ വി​ജ​യി​ക്കാ​നാ​കും.- കെ. ​പ്ര​താ​പ​ൻഎ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.