ഇ​ര​ട്ട​വോ​ട്ട്: യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്ത​വ​ർ​ക്ക് വീ​ണ്ടും ത​പാ​ൽ​വോ​ട്ട് ല​ഭി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​ത്.

ഇ​വി​ട​ങ്ങ​ളി​ൽ വോ​ട്ടു ചെ​യ്ത​വ​ർ​ക്ക് വീ​ണ്ടും ത​പാ​ൽ വോ​ട്ട് അ​യ​ച്ച​താ​യി യു​ഡി​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് വി.​ആ​ർ. സോ​ജി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു പ​രാ​തി ന​ൽ​കി. ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ വോ​ട്ടു ചെ​യ്ത​ശേ​ഷം വീ​ണ്ടും ത​പാ​ൽ വോ​ട്ട് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യാ​ൽ കേ​ര​ളാ സ​ർ​വീ​സ് ച​ട്ടം അ​നു​സ​രി​ച്ച് ആ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്.​ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം ഇ​ര​ട്ട​വോ​ട്ട് ചെ​യ്ത​തി​നു ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം അ​നു​സ​രി​ച്ചും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം അ​നു​സ​രി​ച്ചും കേ​സ് എ​ടു​ക്ക​ണം.

എ​ത്ര പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​ച്ച​ടി​ച്ചു എ​ന്നും എ​ത്ര എ​ണ്ണം ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഉ​പ​യോ​ഗി​ക്കാ​ത്ത​ത് എ​ത്ര​യെ​ന്നും സീ​രി​യ​ൽ ന​ന്പ​ർ സ​ഹി​തം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കോ, ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റി​നോ ന​ൽ​കാ​ൻ വ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും വി.​ആ​ർ. സോ​ജി ആ​വ​ശ്യ​പ്പെ​ട്ടു.