ക​ർ​ഷ​ക​രെ മ​റ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​പ​ക​ടം: മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ
Saturday, April 10, 2021 10:17 PM IST
അ​ടൂ​ർ: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ നി​ല​വി​ളി​യെ ആ​ർ​ക്കും ത​ട​യാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ അ​ടൂ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 40-ാ മ​ത് അ​സം​ബ്ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​രെ മ​റ​ന്ന് കോ​ർ​പ​റേ​റ്റു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത് ഭാ​വി​യി​ൽ വ​ലി​യ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും എ​പ്പി​സ്കോ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​തേ​ത​ര രാ​ഷ്ട്ര​ത്തി​ൽ ക​ന്യ​സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​ന​ത്തെ ഹ​നി​ക്കു​ന്ന സ​മ​കാ​ലി​ക സ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളെ​ങ്ങ​ള അ​തി​ഗൗ​ര​വ​മാ​യി സ​ഭ കാ​ണേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. വി.​കു​ഞ്ഞു​കോ​ശി റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വ​ർ​ഗീ​സ് ത​ര​ക​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. 2020 - 2023 വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യാ​യി റ​വ. ബേ​ബി ജോ​ണി​നെ​യും ട്ര​ഷ​റ​റാ​യി വ​ർ​ഗീ​സ് ത​ര​ക​നും ഉ​ൾ​പ്പെ​ട്ട 28 അം​ഗ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റ​വ.​റ്റി.​കെ.​മാ​ത്യു, റ​വ.​ഡോ. ഷാം ​പി. തോ​മ​സ്, റ​വ. ജോ​ൺ മാ​ത്യു, റ​വ. ജോ​ൺ സി. ​ജേ​ക്ക​ബ് റ​വ. ഷി​ബു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.