ക​ണ്ണ​നോ​ടു പ​റ​ഞ്ഞു, കു​ട്ടി​ക​ൾ​ക്ക് ക്രി​ക്ക​റ്റ് കി​റ്റ് ല​ഭി​ച്ചു
Saturday, April 10, 2021 10:17 PM IST
അ​ടൂ​ർ: തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ട​യി​ൽ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​നം ക​ണ്ണ​ൻ പാ​ലി​ച്ചു. പ​ഴ​കു​ളം നെ​ല്ലി​വി​ള ജം​ഗ്ഷ​നു സ​മീ​പം ചേ​ർ​ന്ന കു​ടും​ബ​യോ​ഗ​ത്തി​നി​ട​യി​ൽ അ​വി​ടെ എ​ത്തി​യ പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ട്ട് കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​ടൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ജി. ക​ണ്ണ​ൻ ഇ​ന്ന​ലെ എ​ത്തി​യ​ത്.

കു​ടും​ബ​യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു കൊ​ണ്ടി​രു​ന്ന സ്ഥാ​നാ​ർ​ഥി എം.​ജി ക​ണ്ണ​നു നേ​രെ ഒ​രു ക​ട​ലാ​സ് ക​ഷ​ണം നീ​ട്ടി​ക്കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ അ​ന്ന് ക​ണ്ണ​നു മു​ന്പി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സ​ർ, ഞ​ങ്ങ​ൾ​ക്ക് കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ളി​ൽ പോ​കാ​നോ ക​ളി​ക്കാ​നോ പ​റ്റു​ന്നി​ല്ല. ഇ​വി​ടെ​യാ​ണേ​ൽ ക​ളി​ക്കാ​ൻ ക​ളി​ക്ക​ള​മി​ല്ല. ക​ളി​ക്കാ​നു​ള്ള ബാ​റ്റും ബോ​ളും ഒ​ന്നു​മി​ല്ല. ഞ​ങ്ങ​ൾ​ക്ക് ഒ​രു ക്രി​ക്ക​റ്റ് കി​റ്റ് വാ​ങ്ങി ത​ന്ന് സ​ഹാ​യി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം.

യോ​ഗ​ത്തി​ൽ ത​ന്നെ ആ ​ചു​മ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ക​മ​റു​ദീ​ൻ മു​ണ്ടു​ത​റ​യി​ലി​നെ ക​ണ്ണ​ൻ ഏ​ല്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വീ​ണ്ടും ഇ​ക്കാ​ര്യം ഓ​ർ​മി​ച്ചെ​ടു​ത്ത ക​ണ്ണ​ൻ ക​മ​റു​ദ്ദീ​നോ​ടൊ​പ്പം എ​ത്തി കു​ഞ്ഞു​ങ്ങ​ൾ​ക്ക് കി​റ്റ് കൈ​മാ​റി.