കോവിഡ്  അതിവേഗ വ്യാപനം; ജില്ലയിൽ പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം‍
Monday, April 12, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രും നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം.ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തലാണ് ഇതു സംബന്ധിച്ച‍ തീ​രു​മാ​നം ഉണ്ടായത്.
്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​പ്പി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​വെ​ന്ന് അ​താ​ത് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രും വാ​ര്‍​ഡ്ത​ല സ​മി​തി​യും ഉ​റ​പ്പു​വ​രു​ത്ത​ണം. തി​രു​വ​ല്ല, റാ​ന്നി താ​ലൂ​ക്കു​ക​ളി​ല്‍ പു​തി​യ സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ ആ​രം​ഭി​ക്കും.
ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. വാ​ക്സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഇ​ന്‍​ഡ്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടും.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രും. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
കോ​വി​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ചേ​ര​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി യോ​ഗ​ങ്ങ​ള്‍ ചേ​രും.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍. രാ​ജ​ന്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍​ഐ ജ്യോ​തി​ല​ക്ഷ്മി, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച​ര്‍ ഓ​ഫീ​സ​ര്‍ അ​നി​ല മാ​ത്യു, പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ന്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, ഡി​എം​ഒ ഡോ. ​എ. എ​ല്‍. ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ .സി.​എ​സ്. ന​ന്ദി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
148 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 148 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 134 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഏ​ഴു പേ​രു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 61986 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 55967 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
132 പേ​ര്‍​കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 59881 ആ​യി. നി​ല​വി​ൽ 1720 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
7653 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 3889 സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2255 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.22 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 8.16 ശ​ത​മാ​ന​വു​മാ​ണ്.
ഒ​രു മ​ര​ണം കൂ​ടി
ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത‌​നാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ഞ്ചി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച തി​രു​വ​ല്ല സ്വ​ദേ​ശി (50) 12ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​രി​ച്ച​ത്.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം.
പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 12 (എ​സ്‌​എ​റ്റി ട​വ​ര്‍ മു​ത​ല്‍ ക​രിം​കു​ടു​ക്ക മ​ല​യ​കം ഭാ​ഗം വ​രെ), കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (തോ​ട്ടു​ങ്ക​ല്‍ പ​ടി മു​ത​ല്‍ പു​ന്ന​മ​ണ്‍ ഭാ​ഗം വ​രെ), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് 11 (മീ​ന്ത​ല​ക്ക​ര ക്ഷേ​ത്രം മു​ത​ല്‍ കൊ​മ്പാ​ടി പ​താ​ല്‍ ഭാ​ഗം വ​രെ), വാ​ര്‍​ഡ് 38 (കാ​രി​ക്കോ​ട് ക്ഷേ​ത്രം മു​ക്കു​ങ്ക​ല്‍ പ​ടി റോ​ഡ് ഭാ​ഗം വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്.